ഗുജറാത്ത് ടൈറ്റൻസ് താരം സായ് സുദർശൻ/ഫോട്ടോ: പിടിഐ 
Sports

ഡൽഹിയേയും തോൽപ്പിച്ചു; വിജയക്കുതിപ്പ് തുടർന്ന് ഗുജറാത്ത് ടൈറ്റൻസ്

ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തിൽ മറികടന്നാണ് ജയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ വിജയക്കുതിപ്പ് തുടർന്ന് നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ്. ഇന്നലെ നടന്ന മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ അഞ്ചുവിക്കറ്റിന് തകർത്ത് തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കുകയായിരുന്നു ടൈറ്റൻസ്. ഡൽഹി ഉയർത്തിയ 163 റൺസ് വിജയലക്ഷ്യം 18.1 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടപ്പെടുത്തിൽ മറികടന്നാണ് ജയം. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ടൈറ്റൻസ് തുടക്കത്തിൽ തകർന്നെങ്കിലും അർധസെഞ്ചുറി നേടി പുറത്താവാതെ നിന്ന യുവതാരം സായ് സുദർശന്റെ മികവിൽ വിജയത്തിലെത്തുകയായിരുന്നു. ഓപ്പണർ വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, നായകൻ ഹാർദിക് പാണ്ഡ്യ എന്നിവർ തുടരെ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയപ്പോൾ 54 റൺസ് മാത്രമായിരുന്നു ടൈറ്റൻസ് സ്കോർ ബോർഡിൽ ചേർത്തിരുന്നത്. മൂന്നാമനായി ഇറങ്ങിയ സായ് സുദർശൻ വിജയ് ശങ്കറെ കൂട്ടുപിടിച്ച് മുന്നേറുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. 62 റൺസാണ് സായ് അടിച്ചെടുത്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടെഹ്റാനിൽ കനത്ത ആക്രമണം നടത്തി, അവിവേകത്തോടെ ഇറാനെ നയിച്ച ഉന്നത സൈനിക നേതാക്കളെ വധിച്ചു: ട്രംപ്

വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു; കൊൽക്കത്ത ആക്രമിച്ച് തിരിച്ചടിക്കുമെന്ന് പാകിസ്ഥാൻ

യുവനടിയുടെ പരാതി വ്യാജമെന്ന് ആവർത്തിച്ച് രഞ്ജിത്ത്; തെളിവെടുപ്പ് തുടരും

ഉറവപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ 12 കാരി ഇടിമിന്നലേറ്റ് മരിച്ചു; അച്ഛൻ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക്

വഴിയാത്രക്കാരനെ ഇടിച്ചിട്ട് ഡോക്ടർ കാർ നിർത്താതെ പോയി; ഒടുവിൽ ശസ്ത്രക്രിയ നടത്തിയതും അതേ ഡോക്ടർ! ട്വിസ്റ്റ്

SCROLL FOR NEXT