ഫോട്ടോ: ട്വിറ്റർ 
Sports

ഒന്നാമനെ കീഴടക്കി പഞ്ചാബ് കിംഗ്സ്; ഗുജറാത്ത് ടൈറ്റന്‍സിന് എട്ട് വിക്കറ്റ് തോൽവി 

പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലില്‍ പോയന്‍റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ച് പഞ്ചാബ് കിംഗ്സ്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സാണ് കണ്ടെത്തിയത്. പഞ്ചാബ് 16 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് പഞ്ചാബിന് നെടുന്തൂണായത്. 

53 പന്തില്‍ 62 റണ്‍സുമായി ധവാൻ പുറത്താകാതെ നിന്നു. ഭാനുക രാജപക്സെ(40) ലിയാം ലിംവിംഗ്‌സറ്റണ്‍(30*) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. രണ്ടാം വിക്കറ്റില്‍ ധവാനും രാജപക്സെയും ഒത്തുചേര്‍ന്നപ്പോൾ പിറന്ന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടാണ് പഞ്ചാബിനെ വിജയതീരത്തെത്തിച്ചത്. മൂന്ന് സിക്സും രണ്ട് ഫോറും അടങ്ങിയതായിരുന്നു ലിംവിംഗ്‌സറ്റണിന്റെ വെടിക്കെട്ട് ബാറ്റിങ്. 

10 കളികളില്‍ 16 പോയന്‍റുമായി ഗുജറാത്ത് ഒന്നാം സ്ഥാനത്ത് തന്നെയാണ്. ജയത്തോടെ 10 കളികളില്‍ 10 പോയന്‍റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തേക്ക് കയറി പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം