India Test Squad: Gurnoor Brar Replaces Kuldeep Yadav for New Zealand Series Photo | X/ @BCCI
Sports

കിവീസ് മണ്ണില്‍ ഇന്ത്യന്‍ പേസിന് കരുത്തേകാന്‍ ഗുര്‍നൂര്‍ ബ്രാര്‍; ടെസ്റ്റ് ടീമില്‍ നിന്ന് കുല്‍ദീപ് പുറത്ത്

നവംബര്‍ 19ന് വെല്ലിങ്ടനിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യന്‍ ടീമില്‍ നിര്‍ണായക മാറ്റം. പേസര്‍ ഗുര്‍നൂര്‍ ബ്രാറിനെ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിനെ ഒഴിവാക്കി. ന്യൂസിലന്‍ഡിലെ പേസര്‍മാര്‍ക്ക് അനുകൂലമായ പിച്ചുകള്‍ കണക്കിലെടുത്താണ് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കുന്നതിനായാണ് കുല്‍ദീപിനെ വിട്ടയച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. നവംബര്‍ 19ന് വെല്ലിങ്ടനിലാണ് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്.

ടെസ്റ്റ് ടീമില്‍ ഇടംപിടിച്ചതോടെ ഞായറാഴ്ച മൗണ്ട് മൗന്‍ഗനൂയിയില്‍ നടക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ബ്രാറിന് കളിക്കാനാകില്ല. മികച്ച ബൗണ്‍സ് കണ്ടെത്താനുള്ള താരത്തിന്റെ കഴിവ് ന്യൂസീലന്‍ഡ് ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍. പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യത്തില്‍ ആദ്യ ടെസ്റ്റില്‍ നാല് ഫാസ്റ്റ് ബൗളര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യതയുണ്ട്. ജസ്പ്രീത് ബുംറ നയിക്കുന്ന പേസ് നിരയില്‍ ആകാശ് ദീപ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവരും ഇടംപിടിച്ചിട്ടുണ്ട്.

പിച്ചുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ രണ്ട് ടെസ്റ്റുകളിലും കുല്‍ദീപിന് പ്ലേയിങ് ഇലവനില്‍ അവസരം ലഭിക്കാന്‍ സാധ്യത കുറവായിരുന്നു. ഇതോടെയാണ് ഏകദിന പരമ്പരയ്ക്കുശേഷം താരം ഇന്ത്യയിലേക്ക് മടങ്ങി ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ തീരുമാനമായത്. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തും ബേസിന്‍ റിസര്‍വില്‍ നടക്കുന്ന ആദ്യ ടെസ്റ്റിന് മുന്നോടിയായി ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു. സൈഡ് സ്‌ട്രെയിന്‍ പരിക്കില്‍നിന്ന് പൂര്‍ണമായി മോചിതനാകാത്തതിനാല്‍ ഇന്ത്യ എ പരമ്പരയില്‍ പന്തിന് കളിക്കാനായിരുന്നില്ല.

ടെസ്റ്റ് ടീമിലെ ഭൂരിഭാഗം താരങ്ങള്‍ക്കും ഇന്ത്യ എ പരമ്പരയിലൂടെ മികച്ച മത്സരപരിചയം ലഭിച്ചിരുന്നു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്ത്യ എ പരമ്പരയില്‍ കളിച്ചിരുന്നില്ല. എന്നാല്‍, ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള തയ്യാറെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി മൂന്ന് ഏകദിനങ്ങള്‍ക്കുശേഷം താരം ഏകദിന ടീമില്‍നിന്ന് പിന്മാറിയിരുന്നു. നവംബര്‍ 27 മുതല്‍ ക്രൈസ്റ്റ് ചര്‍ച്ചിലാണ് പരമ്പരയിലെ രണ്ടാം ടെസ്റ്റ്.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെഎല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ്, ഗുര്‍നൂര്‍ ബ്രാര്‍.

Gurnoor Brar Added to India's Test Squad for New Zealand Series; Kuldeep Yadav Released

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ടിപ്പില്ലാതെ ഓട്ടം ഇല്ല!, ഒലയ്ക്ക് 10 ലക്ഷം രൂപ പിഴ; അധിക നിരക്ക് ഉടന്‍ നിര്‍ത്താന്‍ ഉത്തരവ്

'എന്നെ ഒഴിവാക്കിയെന്ന ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ദോഷകരം, വേദനയുണ്ടാക്കുന്നു'; ബോര്‍ഡ് നിയമനത്തില്‍ ലീഗില്‍ അതൃപ്തി പുകയുന്നു, പ്രതിഷേധം സോഷ്യല്‍മീഡിയില്‍

അധ്യാപകർക്ക് മികച്ച അവസരം.... ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ 303 ഒഴിവുകൾ

'ഭക്ഷണം വിളമ്പാന്‍ ജയിംസ് മര്‍ഡോക്കും', അഡയാര്‍ ആനന്ദ ഭവനില്‍ 1600 കോടിയുടെ നിക്ഷേപം

'റെഡ് ഹിൽസ് കാർത്തികേയന്റെ' മാസ് എൻട്രി, മമ്മൂ‌ട്ടിയെ പൂ‌ട്ടാൻ ധനുഷും സായ് പല്ലവിയും, ആവേശം നിറച്ച് 'ഓം'