ട്രോഫിയുമായി ഇന്ത്യ, ശ്രീലങ്ക നായകന്മാര്‍/ ട്വിറ്റര്‍ 
Sports

ഗുവാഹത്തി ഏകദിനം: ലങ്കയ്ക്ക് ടോസ്, ഇന്ത്യയ്ക്ക് ബാറ്റിങ്ങ്; സൂര്യകുമാറും ഇഷാന്‍ കിഷനും ഇല്ല

ട്വന്റി 20 യിലെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ ശ്രേയസ്സ് അയ്യര്‍ കളിക്കും

Author : സമകാലിക മലയാളം ഡെസ്ക്

ഗുവാഹത്തി: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിങ്ങ്. ടോസ് നേടിയ ലങ്കന്‍ നായകന്‍ ദാസുന്‍ സനക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗുവാഹത്തി ബരാസ്പര സ്റ്റേഡിയത്തിലാണ് മത്സരം. 

ഇന്ത്യന്‍ ടീമില്‍ നായകന്‍ രോഹിത് ശര്‍മ്മ, വിരാട് കോഹ്‌ലി, കെ എല്‍ രാഹുല്‍ എന്നിവര്‍ തിരിച്ചെത്തി. സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവരെ ഒഴിവാക്കി. പേസര്‍ ജസ്പ്രീത് ബുംറയുമില്ല. രാഹുലാണ് വിക്കറ്റ് കീപ്പര്‍.

ട്വന്റി 20 യിലെ വിജയശില്‍പ്പി സൂര്യകുമാര്‍ യാദവിന് പകരം നാലാം നമ്പറില്‍ ശ്രേയസ്സ് അയ്യര്‍ കളിക്കും. ഇഷാന്‍ കിഷന് പകരം ശുഭ്മാന്‍ ഗില്ലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. 

ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യൂസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഉമ്രാന്‍ മാലിക് എന്നിവരാണ് ഇന്ത്യന്‍ ഇലവനിലിടം പിടിച്ച മറ്റു താരങ്ങള്‍. ലങ്കയ്ക്ക് വേണ്ടി പേസര്‍ ദില്‍ഷന്‍ മധുസങ്ക ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വികസനത്തെയാകെ അട്ടിമറിക്കാന്‍ ശ്രമം; ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍ UDF സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നു: പിണറായി വിജയന്‍

സിപിഎം പദവികൾ ഒഴിയാൻ സന്നദ്ധത അറിയിച്ച് കോടിയേരിയുടെ വിശ്വസ്തൻ ; സഹകരണ ബാങ്ക് പ്രസിഡന്റ് സ്ഥാനവും രാജിവെച്ചു

'അനിരുദ്ധിന്റെ വധു ബ്രോഡ്കാസ്റ്റിങ് മേഖലയില്‍ നിന്നാകും'; 13 വര്‍ഷം മുമ്പുള്ള പ്രവചനം; അമ്പരന്ന് ആരാധകര്‍

'അഞ്ച് മത്സരങ്ങള്‍, ഒരു ദിവസം പരിശീലനം, പൊരുത്തപ്പെടുക വളരെ പ്രയാസം'; ബിസിസിഐയെ 'കുത്തി' സഞ്ജു

'അയ്യപ്പഭക്തന്മാരോട് ഒരു വാക്ക്, സത്യസന്ധനായിരിക്കും; എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്'