Harry Brook  pti
Sports

'ഒലി പോപ്പല്ല, ക്യാപ്റ്റനാകേണ്ടത് ഹാരി ബ്രൂക്ക്; വൈസ് ക്യാപ്റ്റന്‍ മികച്ച നായകനാകില്ല'

ബെന്‍ സ്റ്റോക്‌സിന്റെ പിന്‍ഗാമിയായി ടെസ്റ്റില്‍ ബ്രൂക്ക് വരണമെന്നു മൈക്കല്‍ വോണ്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ബെന്‍ സ്റ്റോക്‌സിന്റെ പിന്‍ഗാമിയായി ഇംഗ്ലണ്ട് ടെസ്റ്റ് നായകനായി വരേണ്ടത് ഹാരി ബ്രൂക്കാണെന്നു മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോണ്‍. നിലവില്‍ ഇംഗ്ലണ്ടിന്റെ പരിമിത ഓവര്‍ ക്യാപ്റ്റന്‍ കൂടിയാണ് ഹാരി ബ്രൂക്ക്. ഇന്ത്യക്കെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് പരിക്കിനെ തുടര്‍ന്നു കളിച്ചിരുന്നില്ല. സ്റ്റോക്‌സിനു പകരം ഒലി പോപ്പാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ജയ വഴിയിലെത്തിച്ച് കിടിലന്‍ സെഞ്ച്വറിയുമായി ബ്രൂക്ക് കളം വാണിരുന്നു. പിന്നാലെയാണ് വോണ്‍ തന്റെ അഭിപ്രായം പങ്കിട്ടത്.

'ഹാരി ബ്രൂക്കിന്റെ ഫീല്‍ഡിലെ സാന്നിധ്യം ഒരു മികച്ച നായകന്റെ ശരീര ഭാഷയിലുള്ളതാണ്. സമയമാകുമ്പോള്‍ ബെന്‍ സ്‌റ്റോക്‌സിസിന് ബ്രൂക്കായിരിക്കണം പകരക്കാരനാകേണ്ടത്. അദ്ദേഹം ഇംഗ്ലണ്ടിന്റെ മികച്ച ടെസ്റ്റ് ക്യാപ്റ്റനായി മാറും. ഒലി പോപ്പ് മികച്ച വൈസ് ക്യാപ്റ്റനാണ്. എന്നാല്‍ അടുത്ത ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് അനുയോജ്യന്‍ ബ്രൂക്കാണ്.'

'അദ്ദേഹത്തിന്റെ നായക മികവ് ജന്മസിദ്ധമാണെന്നു ഞാന്‍ കരുതുന്നു. ഒലി പോപ്പിനെ ഞാന്‍ കാണുന്നുണ്ട്. അദ്ദേഹം മികച്ച വൈസ് ക്യാപ്റ്റനാണ്. ഇനിയും ക്യാപ്റ്റനൊപ്പം തോളോടു ചേര്‍ന്നു നില്‍ക്കേണ്ട, നിര്‍ണായക ഘട്ടത്തില്‍ ആശയങ്ങളാല്‍ ശക്തി പകരാന്‍ പോപ്പിനു സാധിക്കും. എന്നാല്‍ വൈസ് ക്യാപ്റ്റന്‍മാര്‍ മികച്ച ക്യാപ്റ്റനാകണം എന്നില്ല.'

'ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ മാര്‍ക്കസ് ട്രെസ്‌കോത്തിക്ക് വൈസ് ക്യാപ്റ്റനായിരുന്നു. പക്ഷേ അദ്ദേഹത്തെ ഒരിക്കലും ക്യാപ്റ്റനാക്കിയില്ല. ഇംഗ്ലണ്ടിനു ആവശ്യം മുന്നില്‍ നിന്നു നയിക്കുന്ന മികച്ച ക്യാപ്റ്റനെയാണ്. വീണ്ടും പറയട്ടെ ഒരു വൈസ് ക്യാപ്റ്റന്‍ ഒരു നല്ല ക്യാപ്റ്റനാകണം എന്നില്ല'- വോണ്‍ ഒരു പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.

ഇത് അഞ്ചാം തവണയാണ് പോപ്പ് പകരക്കാരനായി ഇംഗ്ലണ്ടിനെ നയിക്കുന്നത്. അഞ്ചാം ടെസ്റ്റില്‍ ഒരുവേള ഇംഗ്ലണ്ട് മത്സരം കൈവിടുമെന്നു തോന്നിച്ച ഘട്ടത്തില്‍ ബ്രൂക്ക് മിന്നല്‍ ബാറ്റിങുമായി കളം വാണ് ഇംഗ്ലണ്ടിനെ തിരിച്ചെത്തിക്കുകയായിരുന്നു. 98 പന്തില്‍ 14 ഫോറും 2 സിക്‌സും സഹിതം ബ്രൂക്ക് 111 റണ്‍സെടുത്തു ഇംഗ്ലണ്ടിനു ജീവശ്വാസം നല്‍കിയാണ് മടങ്ങിയത്. ബ്രൂക്കിനൊപ്പം ജോ റൂട്ടും സെഞ്ച്വറി നേടിയിരുന്നു.

Harry Brook, England Test captain, Ollie Pope, Michael Vaughan: Harry Brook's on-field presence gives off the vibe of a great leader and he should be the ready replacement for skipper Ben Stokes when the time comes, feels one of England's finest Test captain Michael Vaughan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ധനലാഭം, അം​ഗീകാരം, ഭാ​ഗ്യം അനു​ഗ്രഹിക്കും; ഈ നക്ഷത്രക്കാർക്ക് നേട്ടം

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

SCROLL FOR NEXT