India A vs Sri Lanka A x
Sports

സായ് സുദര്‍ശന് സെഞ്ച്വറി; 94 റണ്‍സുമായി ദേവ്ദത്ത് പടിക്കൽ; ഇന്ത്യ എ മികച്ച സ്‌കോറിലേക്ക്

ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക എ ടീം 366 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗാലെ: ശ്രീലങ്ക എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ചതുര്‍ദിന ടെസ്റ്റ് പോരാട്ടത്തില്‍ ഇന്ത്യ എ ടീം മികച്ച സ്‌കോറിനായി പൊരുതുന്നു. ഒന്നാം ഇന്നിങ്‌സില്‍ ശ്രീലങ്ക എ ടീം 366 റണ്‍സില്‍ പുറത്തായി. ഒന്നാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെന്ന ശക്തമായ നിലയില്‍. ശ്രീലങ്കന്‍ സ്‌കോറിനൊപ്പമെത്താന്‍ 9 വിക്കറ്റുകള്‍ കൈയിലുള്ള ഇന്ത്യക്ക് ഇനി വേണ്ടത് 119 റണ്‍സ് കൂടി.

ഓപ്പണര്‍ സായ് സുദര്‍ശന്റെ സെഞ്ച്വറിയും ദേവ്ദത്ത് പടിക്കലിന്റെ സെഞ്ച്വറി വക്കിലെത്തി നില്‍ക്കുന്ന പ്രകടനവുമാണ് ഇന്ത്യക്ക് തുണയായത്. സഹ ഓപ്പണര്‍ അമന്‍ മുഖദെയാണ് പുറത്തായത്. കളി നിര്‍ത്തുമ്പോള്‍ സായ് സുദര്‍ശനും ദേവ്ദത്തുമാണ് ക്രീസില്‍. ഇരുവരും ചേര്‍ന്നു പിരിയാത്ത രണ്ടാം വിക്കറ്റില്‍ 209 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

സായ് 13 ഫോറുകള്‍ സഹിതം 104 റണ്‍സ് എടുത്തിട്ടുണ്ട്. ദേവ്ദത്ത് 11 ഫോറുകള്‍ സഹിതം 94 റണ്‍സുമായും ക്രീസില്‍. അമന്‍ മുഖദെ 38 റണ്‍സുമായി മടങ്ങി.

നേരത്തെ 4 വീതം വിക്കറ്റുകള്‍ നേടിയ ഗുര്‍ണൂര്‍ ബ്രാര്‍, സരന്‍ഷ് ജയ്ന്‍ എന്നിവരുടെ മികച്ച ബൗളിങാണ് ശ്രീലങ്കന്‍ സ്‌കോര്‍ 366ല്‍ തീര്‍ത്തത്. ശേഷിച്ച രണ്ട് വിക്കറ്റുകള്‍ യഷ് ഠാക്കൂര്‍ നേടി.

നേരത്തെ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സഹന്‍ അരചചിഗെയുടെ മികവാണ് ശ്രീലങ്കയ്ക്ക് കരുത്തായത്. താരം 127 റണ്‍സെടുത്തു. അഞ്ജല ബണ്ഡാര (42), നുവാനിദു ഫെര്‍ണാണ്ടോ (44), പവന്‍ത വീരസിംഗെ (39), അഷെന്‍ ബണ്ഡാര (34) എന്നിവരും ലങ്കന്‍ നിരയില്‍ പൊരുതി.

India A vs Sri Lanka A 2nd Unofficial Test Score updates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുണ്ടിനീര് വ്യാപനം; ആലപ്പുഴയിലെ സ്‌കൂളിന് 21 ദിവസം അവധി

എൽഡിഎഫ് സർക്കാർ വരുത്തിവെച്ച കോടികളുടെ കുടിശ്ശിക; ആരോഗ്യവകുപ്പ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് മന്ത്രി കെ മുരളീധരൻ

കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ഉള്ളടക്കത്തിലേക്ക് നയിക്കുന്ന പരസ്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍; റിപ്പോര്‍ട്ട് പുറത്തുവിട്ട് ബിബിസി

'ഒടുവില്‍ അത് സംഭവിച്ചിരിക്കുന്നു...'; പോത്തേട്ടന്റെ സംവിധാനത്തില്‍ ലാലേട്ടന്‍; 'നെടുങ്കണ്ടം മിറാക്കിള്‍' വരുന്നു!

ആലപ്പുഴയിൽ വീണ്ടും മുണ്ടിനീര് ഭീതി, 21 ദിവസത്തെ അവധി; ലക്ഷണങ്ങളും പ്രതിരോധവും