ICC Fines India 35% for Slow Over-Rate in 5th ODI vs New Zealand Photo | AFP
Sports

അഞ്ചാം ഏകദിനത്തിലെ 'പിഴവ്'; ടീം ഇന്ത്യയ്ക്ക് ഐസിസിയുടെ ശിക്ഷ, 35% പിഴ

ശ്രേയസ് അയ്യര്‍ കുറ്റം സമ്മതിക്കുകയും റഫറി നിര്‍ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ന്യൂഡല്‍ഹി: ന്യൂസീലന്‍ഡിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ഐസിസിയുടെ നടപടി. അഞ്ചാം ഏകദിനത്തിലെ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങളുടെ മാച്ച് ഫീയുടെ 35 ശതമാനം പിഴ ചുമത്തി. നവംബര്‍ 15ന് മൗണ്ട് മൗംഗനൂയിയില്‍ നടന്ന മത്സരത്തിലാണ് ഇന്ത്യയ്ക്ക് പിഴവ് സംഭവിച്ചത്. നിശ്ചിത സമയത്തിനുള്ളില്‍ ഏഴ് ഓവര്‍ കുറച്ചാണ് ഇന്ത്യന്‍ ടീം എറിഞ്ഞതെന്ന് ഐസിസി വ്യക്തമാക്കി. സമയപരിധിയില്‍ അനുവദിച്ച ഇളവുകള്‍ കൂടി പരിഗണിച്ച ശേഷമാണ് ഈ കുറവ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് ഐസിസി മാച്ച് റഫറി രഞ്ജന്‍ മദുഗലെയാണ് ഇന്ത്യന്‍ ടീമിനെതിരെ നടപടി സ്വീകരിച്ചത്.

ഐസിസിയുടെ താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനുമുള്ള പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ എറിഞ്ഞുതീര്‍ക്കേണ്ട ഓവറുകളില്‍ ഓരോ ഓവര്‍ കുറയുമ്പോഴും താരങ്ങളുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം വീതമാണ് പിഴ. പരമാവധി 50 ശതമാനം വരെ പിഴ ചുമത്താം. ഇന്ത്യ ഏഴ് ഓവര്‍ പിന്നിലായതിനാല്‍ 35 ശതമാനം പിഴയാണ് ലഭിച്ചത്. അഞ്ചാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനെ നയിച്ച ശ്രേയസ് അയ്യര്‍ കുറ്റം സമ്മതിക്കുകയും മാച്ച് റഫറി നിര്‍ദേശിച്ച ശിക്ഷ അംഗീകരിക്കുകയും ചെയ്തു. ഇതോടെ ഔദ്യോഗിക വാദം കേള്‍ക്കല്‍ നടപടികള്‍ ഒഴിവായി.

അതേസമയം, അഞ്ചാം ഏകദിനത്തില്‍ 22 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡിന് 187 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇഷാന്‍ കിഷനും അക്ഷര്‍ പട്ടേലും 46 റണ്‍സ് വീതം നേടിയതാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ നിര്‍ണായകമായത്. വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി. ഇനി ന്യൂസീലന്‍ഡിനെതിരായ രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രദ്ധ. ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കമാകും.

India Fined 35% of Match Fee by ICC for Slow Over-Rate Against New Zealand

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ചില യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായ ചതി വല്ലാതെ തളർത്തി'; കെ ടി ഡി സി ചെയർമാൻ പദവിയിൽ ഉറച്ച് അൻവർ

മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസം; അപകട ഇന്‍ഷുറന്‍സ് 15 ലക്ഷം രൂപയായി ഉയര്‍ത്തി

'ചെറുതായൊന്ന് മാറി'; സോണിയയുടെ പുസ്തകത്തിന് എതിരെയുള്ള പ്രതിഷേധത്തില്‍ ബാല്‍ താക്കറെയുടെ ചിത്രംകീറി ശിവസേന നേതാവ്, വിവാദം

പ്രധാനമന്ത്രിയുമായി വിഡി സതീശന്‍ കൂടിക്കാഴ്ച നടത്തി; വികസന വിഷയങ്ങള്‍ ചര്‍ച്ചയായെന്ന് മുഖ്യമന്ത്രി

എം വി ഗോവിന്ദൻ ഇടപെട്ടു; തളിപ്പറമ്പ് സ്വദേശിനിക്ക് ഷാര്‍ജയില്‍ ശമ്പളക്കുടിശ്ശിക ലഭിച്ചു