India Thump SL By 124 Runs, To Face Pakistan In Gold Medal Match Photo | X @BCCI
Sports

നഗോയയില്‍ ലങ്കാദഹനം, 45ന് പുറത്ത്; ഇന്ത്യക്ക് 124 റണ്‍സിന്റെ കൂറ്റന്‍ വിജയം, സ്വര്‍ണപ്പോരില്‍ എതിരാളി പാകിസ്ഥാന്‍

ഏഷ്യാകപ്പ് ഫൈനലിലും ഇന്ത്യ-പാക് പോരാട്ടമായിരുന്നു. ശനിയാഴ്ചയാണ് മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

നഗോയ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ശ്രീലങ്കക്കെതിരെ വമ്പന്‍ ജയവുമായി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക, കേവലം 45 റണ്‍സിന് ഓള്‍ഔട്ടായി. 15 റണ്‍സ് നേടിയ നുവനിദു ഫെര്‍നാണ്ടോ ആണ് രണ്ടക്കം കടന്ന ഏക ലങ്കന്‍ ബാറ്റര്‍. 124 റണ്‍സിനാണ് ഇന്ത്യ വമ്പൻ ജയം സ്വന്തമാക്കിയത്. സ്‌കോര്‍: ഇന്ത്യ -20 ഓവറില്‍ ഏഴിന് 169, ശ്രീലങ്ക -9.5 ഓവറില്‍ 45ന് പുറത്ത്. ഒന്നാം സെമിയില്‍ ബംഗ്ലാദേശിനെ തോല്‍പ്പിച്ച പാകിസ്ഥാനാണ് സ്വർണ മെഡലിനായുള്ള ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാകപ്പ് ഫൈനലിലും ഇന്ത്യ-പാക് പോരാട്ടമായിരുന്നു എന്നത് ശ്രദ്ധേയമാണ്. ശനിയാഴ്ചയാണ് കലാശപ്പോരാട്ടം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് തുടക്കം മുതല്‍ തകര്‍ച്ചയായിരുന്നു. ജസ്പ്രീത് ബുംറയെറിഞ്ഞ ആദ്യ ഓവറില്‍, സ്‌കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് രണ്ട് വിക്കറ്റുകള്‍ വീണു. സിനത് ജയവര്‍ദന, സോഹന്‍ ഡിലവര എന്നിവരാണ് ആദ്യ ഓവറില്‍ സംപൂജ്യരായി മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍, പന്ത് ഫെയ്‌സ് ചെയ്യുംമുന്‍പ് ലസിത് ക്രൂസ്പുലെ (പൂജ്യം) റണ്ണൗട്ടായതോടെ മുന്‍നിരയുടെ പതനം സമ്പൂര്‍ണമായി.

സ്‌കോര്‍ 18ല്‍ നില്‍ക്കെ ക്യാപ്റ്റന്‍ സഹന്‍ അരച്ചിഗെ (9) വൈഭവ് സൂര്യവംശിക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി. ഇതേ സ്‌കോറില്‍ അശേന്‍ ബന്ദാരയും പൂജ്യനായി മടങ്ങി. രണ്ടക്കം പിന്നിട്ട ഏക ബാറ്ററായ നുവനിദു ഫെര്‍നാണ്ടോ (15) റണ്ണൗട്ടായി. പിന്നീടെത്തിയ ഒരാള്‍ക്കു പോലും ഇന്ത്യന്‍ ബൗളര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. പത്താം ഓവര്‍ എറിയാനെത്തിയ അഭിഷേക് ശര്‍മ, അഞ്ച് പന്തുകള്‍ എറിയുന്നതിനിടെ അവസാന രണ്ട് വിക്കറ്റുകളും വീഴ്ത്തി ലങ്കന്‍ ഇന്നിങ്‌സിന് തിരശ്ശീലയിട്ടു.

നേരത്തെ ഇഷാന്‍ കിഷന്റെ ഒറ്റയാള്‍ പോരാട്ടമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. അപരാജിത അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ താരത്തിന്റെ ഇന്നിങ്‌സ് ഇന്ത്യക്ക് കരുത്തായി. 46 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 80 റണ്‍സാണ് താരം നേടിയത്. വൈഭവ് സൂര്യവംശി 38 റണ്‍സെടുത്തപ്പോള്‍, ശേഷിച്ച ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി.

പാകിസ്ഥാന് ആറ് വിക്കറ്റ് വിജയം

ഒന്നാം സെമിയില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് പാകിസ്താന്‍ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് 13 ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരത്തില്‍, ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 111 റണ്‍സാണ് നേടിയത്. 42 റണ്‍സ് നേടിയ തൗഹിദ് ഹൃദോയ് ആണ് അവരുടെ ടോപ് സ്‌കോറര്‍. ഹൃദോയ്ക്ക് പുറമെ 19 റണ്‍സ് നേടിയ സെയ്ഫ് ഹസ്സനാണ് ബംഗ്ലാനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. പാകിസ്ഥാനു വേണ്ടി സൂഫിയാന്‍ മൊഖിം മൂന്ന് വിക്കറ്റുകള്‍ നേടി. മറുപടി ബാറ്റിങ്ങില്‍, നാല് വിക്കറ്റുകള്‍ വീണെങ്കിലും, ഒന്‍പത് പന്തുകള്‍ ശേഷിക്കേ പാകിസ്ഥാന്‍ ജയം സ്വന്തമാക്കി.

India vs Sri Lanka Asian Games 2026 Semi-Final: India Thump SL By 124 Runs, To Face Pakistan In Gold Medal Match

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഭാര്യ നൽകിയ കൊട്ടേഷൻ: തൃശ്ശൂരിലെ ലോഡ്ജിൽ കയറി യുവാവിന്റെ കയ്യും കാലും തല്ലിയൊടിച്ചു; ഒപ്പമുണ്ടായിരുന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; അഞ്ചുപേർ പിടിയിൽ

ഇനി 7 ദിവസം മാത്രം; പ്ലസ് ടു കഴിഞ്ഞവർക്ക് കേന്ദ്ര സർക്കാരിൽ ജോലി, 2,536 ഒഴിവുകൾ

'ഞങ്ങള്‍ക്ക് എന്ത് പ്രശ്‌നം ഉണ്ടായാലും ഞങ്ങള്‍ തന്നെ നേരിടും, പാര്‍ട്ടിയുടെ സഹായം ചോദിക്കില്ല'; ഒളിയമ്പുമായി വിനോദിനി ബാലകൃഷ്ണന്‍

ഇടുക്കി സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ- ഹെല്‍ത്ത് ട്രെയിനി നിയമനം; അഭിമുഖം ഒക്ടോബർ 15ന്

ചോറിനൊപ്പം ഉരുളക്കിഴങ്ങ്? ദിവസവും കഴിക്കുന്ന തെറ്റായ 5 ഭക്ഷണ കോമ്പിനേഷനുകൾ