India vs Japan, Asian Games 2026 x
Sports

ഇന്ത്യന്‍ സ്പിന്നില്‍ കുരുങ്ങി ജപ്പാന്‍ 57 റണ്‍സില്‍ ഓള്‍ ഔട്ട്; പിടിച്ചു നിന്നത് 16കാരി!

ശ്രീ ചരണി 4 ഓവര്‍ 10 റണ്‍സ് 4 വിക്കറ്റ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് പോരാട്ടത്തിന്റെ സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്ക് വേണ്ടത് വെറും 58 റണ്‍സ്. ആതിഥേയരായ ജപ്പാനെ ക്വാര്‍ട്ടറില്‍ 19.5 ഓവറില്‍ ഇന്ത്യ 57 റണ്‍സില്‍ ഓള്‍ ഔട്ടാക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ജപ്പാന്‍ ബാറ്റിങ് നിരയ്ക്ക് കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 25 റണ്‍സെടുത്ത 16കാരി അയക കാറ്റോ സ്റ്റാഫോര്‍ഡാണ് സ്‌കോര്‍ 50 കടക്കുന്നതില്‍ നിര്‍ണായകമായത്. സഹ ഓപ്പണര്‍ ഹരുന ഇവാസാകിയാണ് രണ്ടക്കം കടന്ന മറ്റൊരാള്‍. താരം 10 റണ്‍സെടുത്തു. ജപ്പാന്‍ ഇന്നിങ്‌സില്‍ ആകെ പിറന്നത് 3 ഫോറുകള്‍ മാത്രം.

ഏഷ്യാ കപ്പില്‍ മിന്നും ഫോമില്‍ പന്തെറിഞ്ഞ ശ്രീചരണിയാണ് ജപ്പാനെതിരെയും തിളങ്ങിയത്. താരം 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. ഷെഫാലി വര്‍മ 2 വിക്കറ്റും ശ്രേയങ്ക പാട്ടീല്‍, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

India vs Japan Asian Games 2026 women’s cricket quarterfinal

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്കാരി കേസില്‍ ആന്റോയ്ക്ക് ജാമ്യമില്ല; ജയിലില്‍ തുടരും

ട്രോഫി വാങ്ങാൻ തോറ്റ ടീമിന്റെ ക്യാപ്റ്റനും! ശ്രേയസിന്റെ 'സ്പോർട്സ്മാൻ സ്പിരിറ്റ്', കൈയടി

വർഷങ്ങളായി ഒരേ ചീപ്പ് ഉപയോഗിക്കുന്നവരാണോ? ഈ 5 ലക്ഷണങ്ങൾ കണ്ടാൽ ഉടൻ മാറ്റണം

8,000 രൂപയുടെ സെക്കൻഡ് ഹാൻഡ് ഫോണിൽ വിരിഞ്ഞ മാന്ത്രികക്കാഴ്ചകൾ: അട്ടപ്പാടിയുടെ വിസ്മയം പകർത്തി ഗോകുൽ

'വിഷ്ണു വിജയ് കൂടി ഉണ്ടായിരുന്നെങ്കിൽ ഈ ഫ്രെയിം പൂർണമായേനേ'; നന്ദി പറഞ്ഞ് 'ബെത്‌ലഹേം കുടുംബം'