സാനോ: ചരിത്ര പോരാട്ടത്തില്‍ ഇന്ത്യയെ അടിമുടി വിറപ്പിച്ച് ജപ്പാന്‍ കീഴടങ്ങി. മഴ ഏറെ സമയം അപഹരിച്ചപ്പോള്‍ ചരിത്രത്തിലെ ആദ്യ ഇന്ത്യ- ജപ്പാന്‍ ക്രിക്കറ്റ് പോരാട്ടം 5 ഓവര്‍ മാത്രമാണ് അരങ്ങേറിയത്. മറുപടി ബാറ്റിങില്‍ ഒരുവേള ജപ്പാന്‍ അട്ടിമറി വിജയം നേടുമെന്നു വരെ തോന്നിച്ചു. എങ്കിലും അവരുടെ പോരാട്ടം 3 വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സില്‍ അവസാനിച്ചു. ഇന്ത്യക്ക് 2 വിക്കറ്റിന്റെ ജയം.
ടോസ് നേടി ഇന്ത്യ ബാറ്റിങെടുക്കുകയായിരുന്നു. 5 ഓവറില്‍ ഇന്ത്യയെ 32 റണ്‍സ് മാത്രമെടുക്കാനേ ജപ്പാന്‍ അനുവദിച്ചുള്ളു. ഇന്ത്യന്‍ നിരയില്‍ ഒരാള്‍ പോലും സിക്‌സും അടിച്ചില്ല. രണ്ട് ഫോറുകള്‍ മാത്രമാണ് ഇന്ത്യ നേടിയത്.
16 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് ടോപ് സ്‌കോറര്‍. സഞ്ജു സാംസണ്‍ 9 റണ്‍സെടുത്തു. അഭിഷേക് ശര്‍മ ഗോള്‍ഡന്‍ ഡക്കായതും ശ്രദ്ധേയമായി. ഇഷാന്‍ കിഷന്‍ 3 റണ്‍സുമായും മടങ്ങി. തിലക് വര്‍മ (1), ശിവം ദുബെ (0) എന്നിവര്‍ പുറത്താകാതെ നിന്നു.
33 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ജപ്പാനും 2 ഫോറുകളാണ് ഇന്നിങ്‌സില്‍ തൂക്കിയത്. 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെന്‍ഡല്‍ കഡോവാകി ഫ്‌ളമിങാണ് അവരുടെ ടോപ് സ്‌കോറര്‍. ബെഞ്ചമിന്‍ ഇറ്റോ ഡേവിസാണ് തിളങ്ങിയ മറ്റൊരാള്‍. താരം 9 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി വാഷിങ്ടന്‍ സുന്ദര്‍ 2 വിക്കറ്റെടുത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates