India vs New Zealand 1st Test x
Sports

റണ്‍ മലയില്‍ 'കിവികൾ കുരുങ്ങി'... ഇന്ത്യന്‍ 'കണ്ണ്' ഇന്നിങ്‌സ് ജയത്തില്‍!

ന്യൂസിലന്‍ഡ് 233 റണ്‍സ് പിന്നില്‍, ഇന്ത്യ വീഴ്‌ത്തേണ്ടത് 8 വിക്കറ്റുകള്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

വെല്ലിങ്ടന്‍: ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തോല്‍വി ഒഴിവാക്കുക ലക്ഷ്യമിട്ട് ന്യൂസിലന്‍ഡ് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത് കരുതലോടെ. നാലാം ദിനത്തിലെ കളി അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ന്യൂസിലന്‍ഡ് 2 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സെന്ന നിലയില്‍.

ഒന്നാം ഇന്നിങ്‌സില്‍ കിവികള്‍ 368 റണ്‍സില്‍ ഓള്‍ ഔട്ടായപ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് മറുപടി നല്‍കിയത്. 352 റണ്‍സിന്റെ മികച്ച ലീഡുയര്‍ത്തിയാണ് ഇന്ത്യ കിവികളെ വെല്ലുവിളിച്ചത്. വിദേശ പിച്ചിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ടെസ്റ്റ് ടോട്ടൽ എന്ന റെക്കോർഡും ഒന്നാം ഇന്നിങ്സിലെ മികവിലൂടെ ഇന്ത്യ സ്വന്തമാക്കി.

നിലവില്‍ ന്യൂസിലന്‍ഡ് 233 റണ്‍സ് പിന്നിലാണ്. അവര്‍ക്ക് കൈയിലുള്ളത് 8 വിക്കറ്റുകളും. അവസാന ദിനമായ നാളെ ന്യൂസിലന്‍ഡിന്റെ 8 വിക്കറ്റുകളും അതിവേഗം വീഴ്ത്തി ഇന്നിങ്‌സ് ജയം സ്വന്തമാക്കുവാനായിരിക്കും ഇന്ത്യ ശ്രമിക്കുക. കിവികള്‍ സമനിലയ്ക്കും. ഇതോടെ അവസാന ദിനം കൂടുതല്‍ ആവേശകരമായി.

352 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ കിവികള്‍ക്ക് തുടക്കം തന്നെ പ്രഹരം കിട്ടി. രണ്ടാം ഇന്നിങ്‌സിലും ക്യാപ്റ്റന്‍ ടോം ലാതം പൂജ്യത്തില്‍ പുറത്തായി. രണ്ടാം ഇന്നിങ്‌സിലും ലാതം ബുംറയ്ക്ക് മുന്നില്‍ വീണു. ഒന്നാം ഇന്നിങ്‌സില്‍ 175 റണ്‍സടിച്ച് പൊരുതിയ ഹെന്റി നിക്കോള്‍സ് ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയ്‌ക്കൊപ്പം ചേര്‍ന്നതോടെ ന്യൂസിലന്‍ഡ് മത്സരത്തിലേക്ക് മടങ്ങിയെത്തി. ഇരുവരും ചേര്‍ന്നു രണ്ടാം വിക്കറ്റില്‍ 60 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. മികവിലേക്ക് ഉയരുന്ന ഘട്ടത്തില്‍ ഹെന്റി നിക്കോള്‍സിനെ പ്രസിദ്ധ് കൃഷ്ണ പുറത്താക്കി. താരം 59 പന്തില്‍ 3 ഫോറുകള്‍ സഹിതം 31 റണ്‍സിലെത്തി നില്‍ക്കെ ഔട്ട്.

മൂന്നാം വിക്കറ്റില്‍ കോണ്‍വെയ്‌ക്കൊപ്പം രചിന്‍ രവീന്ദ്ര ഉറച്ചു നിന്നതോടെ നാലാം ദിനത്തിലെ അവസാന സെഷന്‍ വലിയ പരിക്കിലാതെ അതിജീവിക്കാന്‍ കിവികള്‍ക്കായി. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 59 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

ഡെവോണ്‍ കോണ്‍വെ അര്‍ധ സെഞ്ച്വറിയുമായി ക്രീസില്‍ തുടരുന്നുണ്ട്. താരം 137 പന്തുകള്‍ പ്രതിരോധിച്ച് 6 ഫോറുകള്‍ സഹിതം 59 റണ്‍സെടുത്താണ് ക്രീസില്‍ നില്‍ക്കുന്നത്. രചിന്‍ രവീന്ദ്ര 72 പന്തില്‍ 3 ഫോറുകള്‍ സഹിതം 27 റണ്‍സുമായും നില്‍ക്കുന്നു.

നേരത്തെ ഇന്ത്യയുടെ ബാറ്റിങ് വിരുന്നായിരുന്നു വെല്ലിങ്ടനില്‍. രണ്ട് സെഞ്ച്വറികളും 4 അര്‍ധ സെഞ്ച്വറികളും തൊങ്ങല്‍ ചാര്‍ത്തിയ ഇന്നിങ്‌സാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്. കെഎല്‍ രാഹുല്‍ (136), ഋഷഭ് പന്ത് (128) എന്നിവരുടെ സെഞ്ച്വറികളും യശസ്വി ജയ്‌സ്വാള്‍ (85), ദേവ്ദത്ത് പടിക്കല്‍ (80), ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (98), ധ്രുവ് ജുറേല്‍ (78) എന്നിവരുടെ അര്‍ധ ശതകങ്ങളും ഇന്ത്യക്ക് കരുത്തായി. രാത്രി കാവല്‍ക്കാരനായി ഇറങ്ങിയ അന്‍ഷുല്‍ കാംബോജ് 42 പന്തുകള്‍ ചെറുത്ത് നേടിയ 38 റണ്‍സും ഇന്ത്യക്ക് ബോണസായി.

India will need eight wickets on a lifeless pitch to register a historic Test win at the Basin Reserve. The visitors have enjoyed a strong grip on the match and are just one push away from taking a 1-0 lead in the two-match series

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷമാകുന്നു; ഹൈക്കമാൻഡിന് മുന്നിൽ പരാതിക്കെട്ടഴിക്കാൻ ഇരുചേരികളും

'പിന്നിൽ നിന്ന് അമ്പെയ്യുന്ന സ്വഭാവം എനിക്കില്ല'; കെ മുരളീധരൻ

ശനിദോഷം മാറാൻ കറുത്ത വസ്ത്രം ഉപേക്ഷിക്കണോ?, പമ്പയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് പുണ്യമോ?; ഭക്തർ ചെയ്യേണ്ടത് എന്ത്?

ശരീരഭാരം കുറയ്ക്കാനും കായികക്ഷമത വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്നത്; സെന്റ് ജോണ്‍സ് വോര്‍ട്ട് അപകടകാരി, യുഎഇയില്‍ മുന്നറിയിപ്പ്

ടൂറിസം രംഗത്ത് കരിയർ സെറ്റാക്കാം; ഗൈഡ് പരിശീലനത്തിന് അവസരം, നവംബർ 30 വരെ അപേക്ഷിക്കാം