Glenn Phillips bashed 107 off just 49 balls Getty
Sports

ഗ്ലെന്‍ ഫിലിപ്‌സിന് സെഞ്ച്വറി, ബ്രേസ്‌വെലിന് ഫിഫ്ഫ്റ്റി; 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യമുയര്‍ത്തി കിവീസ്

ഇന്ത്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് നേടി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ഓക്ക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരെ നാലാം ടി20യില്‍ ഇന്ത്യയ്ക്ക് 260 റണ്‍സിന്റെ കൂറ്റന്‍ വിജയ ലക്ഷ്യം. സെഞ്ച്വറി നേടിയ ഗ്ലെന്‍ ഫിലിപ്‌സ് (107), അര്‍ധ സെഞ്ച്വറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ (65) എന്നിവരുടെ തകര്‍പ്പന്‍ ബാറ്റിങ്ങാണ് കിവികള്‍ക്ക് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 259 റണ്‍സ് നേടിയത്. ഇന്ത്യയ്ക്കു വേണ്ടി മായങ്ക് യാദവ് മൂന്നു വിക്കറ്റ് നേടി.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ ടിം സീഫെര്‍ട്ടിനെ (3) പ്രിന്‍സ് യാദവിന്റെ കൈകളിലെത്തിച്ച മായങ്ക് യാദവ് മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലും (24) വീണെങ്കിലും ഫിന്‍ അലനും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് ഇന്നിങ്‌സ് മുന്നോട്ടു കൊണ്ടുപോയി. 17 പന്തില്‍ 31 റണ്‍സടിച്ച അലനെ വീഴ്ത്തി അക്‌സര്‍ പട്ടേലാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. പിന്നാലെയിറങ്ങിയ ബെവന്‍ ജേക്കബ്‌സിനെ കൂട്ടുപിടിച്ച് ഫിലിപ്‌സ് സ്‌കോര്‍ മൂന്നക്കം കടത്തി.

എന്നാല്‍ വലിയ സ്‌കോര്‍ കണ്ടെത്താനാകാതെ ജേക്കബ്‌സും (7) വീണു. ആറാമനായി ക്രീസിലെത്തിയ ബ്രേസ്‌വെല്‍ വിസ്‌ഫോടനകരമായ ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. അഞ്ചാം വിക്കറ്റില്‍ 40 പന്തില്‍ 115 റണ്‍സാണ് ബ്രേസ്‌വെലും ഫിലിപ്‌സും ചേര്‍ന്ന് അടിച്ചെടുത്തത്. നിതീഷ് കുമാര്‍ റെഡ്ഡി എറിഞ്ഞ 16-ാം ഓവറില്‍ തുടരെ നാല് സിക്‌സറുകളാണ് ഫിലിപ്‌സ് അടിച്ചെടുത്തത്. ആകെ 32 റണ്‍സാണ് ഈ ഒറ്റ ഓവറില്‍ പിറന്നത്. ഇതോടെ സ്‌കോര്‍ 200 കടന്നു.

18-ാം ഓവറില്‍ സ്‌കോര്‍ 227ല്‍ നില്‍ക്കേ ബ്രേസ്വെലിനെ പ്രിന്‍സ് യാദവ് വിക്കറ്റിനു മുന്നില്‍ കുടുക്കി. 25 പന്തില്‍ നാല് ഫോറും ആറ് സിക്‌സും സഹിതം 65 റണ്‍സ് അടിച്ചെടുത്താണ് താരം മടങ്ങിയത്. 46 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയ ഫിലിപ്‌സ് അവസാന ഓവറില്‍ അഭിഷേക് ശര്‍മയ്ക്ക് ക്യാച്ച് സമ്മാനിച്ച് പുറത്തായി. 49 പന്തില്‍ ആറ് ഫോറും 10 സിക്‌സും സഹിതം 107 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. മിച്ചല്‍ സാന്റ്‌നര്‍ അഞ്ച് റണ്‍സെടുത്ത് പുറത്തായി. നാഥന്‍ സ്മിത്ത് (6), ആദം മില്‍നെ (1) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ച് പരമ്പര ഇതിനകം സ്വന്തമാക്കിയ ഇന്ത്യ, ഈ മത്സരത്തിലും ജയം തുടര്‍ന്ന് പരമ്പര തൂത്തുവാരാനാണ് ലക്ഷ്യമിടുന്നത്. അതേസമയം, അഭിമാനപ്രശ്‌നമായ അവസാന രണ്ട് മത്സരങ്ങളില്‍ വിജയം നേടി ആത്മവിശ്വാസം വീണ്ടെടുക്കാനാണ് കിവീസിന്റെ ശ്രമം. ഓക്ക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കിലെ ചെറിയ ബൗണ്ടറികള്‍ വലിയ റണ്ണൊഴുക്കിന് വഴിയൊരുക്കുന്നവയാണ്.

India vs New Zealand 4th T20I: Glenn Phillips Hits Fiery Ton; NZ set 260 Target for India

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'17 കാരന്റെ ഫോട്ടോ മാത്രമേ ഇനി നല്‍കാനുള്ളൂ'; ചേരാനെല്ലൂര്‍ കേസില്‍ രൂക്ഷ വിമര്‍ശനവുമായി കോടതി; നാടകീയ രം​ഗങ്ങൾ

കേരളത്തിലെ എസ്‌ഐആര്‍: പരാതി നല്‍കാനുള്ള സമയം നീട്ടി സുപ്രീംകോടതി; പേര് വെട്ടിയവര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാം

ഡൽഹിയിൽ കനത്ത മഴ: ഇന്ത്യാ സഖ്യത്തിന്റെ 'ജനകീയ കുറ്റവിചാരണ'മാറ്റി; രാംലീല മൈതാനത്ത് എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് രാഹുൽ ഗാന്ധി

വലിയ കിഴങ്ങിന് 'എൻപികെ' പ്രയോഗം; കപ്പ നട്ട് 6 മാസത്തില്‍ വിളവെടുക്കാം

കേദാര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം ശരിയത്തിന് എതിര്; നടി സാറ അലി ഖാനെതിരെ ഫത്‌വ