India Women x
Sports

ലോകകപ്പ് നേടിയാല്‍ അന്ന് പാടും! 4 വർഷം മുൻപ് തീരുമാനിച്ചു, ഒടുവിൽ ടീം ഇന്ത്യ ഒന്നിച്ച് പാടി... (വിഡിയോ)

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ചരിത്രത്തിലാദ്യമായി ഏകദിന ലോകകപ്പ് ഉയര്‍ത്തി ഇന്ത്യന്‍ വനിതാ ടീം

സമകാലിക മലയാളം ഡെസ്ക്

നവി മുംബൈ: ചരിത്രത്തിലാദ്യമായി ഇന്ത്യ വനിതാ ലോകകപ്പ് കിരീടം ഉയര്‍ത്തി അഭിമാനകരമായ നേട്ടം സ്വന്തമാക്കിയപ്പോള്‍ മൈതാനത്തു നടുവില്‍ ഒന്നിച്ചു നിന്നു ടീമിന്റെ സ്വന്തം പാട്ടുപാടി ആഘോഷം. നാല് വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ പാട്ട് തയ്യാറാക്കിയത്. 2025ല്‍ ലോകകപ്പ് നേടിയാല്‍ കിരീടവുമായി ഗ്രൗണ്ടില്‍ വന്ന് ഈ പാട്ട് ടീം അംഗങ്ങള്‍ ഒന്നിച്ചു ചേര്‍ന്നു പാടുകയെന്ന തീരുമാനമാണ് എടുത്തത്. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടു ജെമിമ റോഡ്രിഗസ് പാട്ട് പാടാന്‍ തുടക്കമിട്ടത്.

സന്തോഷത്തിന്റേയും ആഘോഷത്തിന്റേയും കടലിരമ്പമാണ് ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ കണ്ടത്. ഒന്നിച്ചു നിന്നു ചിരിച്ച് ആര്‍ത്തുവിളിച്ച് ലോകകപ്പ് ട്രോഫി ഉയര്‍ത്തി ടീം ചരിത്ര വിജയം ആഘോഷമാക്കി. ആഘോഷങ്ങള്‍ അതിന്റെ ഉച്ചസ്ഥായിയിലെത്തിയപ്പോഴാണ് ഗാനം ആലപിച്ചത്.

ജെമിമ റോഡ്രിഗ്‌സാണ് ആഘോഷത്തിലെ പാട്ടിനു തുടക്കമിടുന്നത്. പിന്നീട് വെള്ളക്കുപ്പികള്‍ നിലത്തടിച്ചും മറ്റും ടീം അംഗങ്ങള്‍ പാട്ട് ഒന്നിച്ചു പാടി. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.

ടീം ഇന്ത്യ, ടീം ഇന്ത്യ

എല്ലാവരുടെയും മനസിനെ ശക്തിപ്പെടുത്തുക,

ടീം ഇന്ത്യ പോരാടാന്‍ ഇവിടെയുണ്ട്.

ആരും നമ്മുടെ വെളിച്ചം എടുത്തുകളയുകയില്ല,

നമ്മുടെ ഭാവി ശോഭനമാണ്.

നമ്മള്‍ ചന്ദ്രനിലേക്ക് പറക്കും, നമ്മള്‍ ഒരുമിച്ച് ഉയരും,

നമ്മള്‍ ടീം ഇന്ത്യയാണ്, നമ്മള്‍ ഒരുമിച്ച് വിജയിക്കും.

നമ്മെ വെല്ലാന്‍ ആരുമില്ല,

നമ്മുടെ പതാക എല്ലാറ്റിനുമുപരിയായി നിലനില്‍ക്കും.

നമ്മള്‍ ടീം ഇന്ത്യയാണ്, നമ്മള്‍ ടീം ഇന്ത്യയാണ്, നമ്മള്‍ ടീം ഇന്ത്യയാണ്- - ഇതാണ് പാട്ടിലെ വരികൾ.

India Women: After India’s historic Women’s World Cup triumph over South Africa, the team celebrated with joy at DY Patil Stadium.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി പറമ്പിലിന് മര്‍ദനമേറ്റ സംഭവം; ആഭ്യന്തര മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി ലോക്സഭ സെക്രട്ടറിയേറ്റ്

ഒരു കുപ്പി വെള്ളത്തിന് 100, കാപ്പിക്ക് 700; നിരക്ക് ക്രമീകരിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ കാലിയാകുമെന്ന് സുപ്രീംകോടതി

സംസ്ഥാന സ്‌കൂള്‍ കലോത്സവ തീയതികളില്‍ മാറ്റം

തെരുവുനായയെ കൂട്ടബലാത്സംഗത്തിനിരയാക്കി, സ്വകാര്യഭാഗത്ത് പരിക്ക്; മൃഗസംരക്ഷണ പ്രവര്‍ത്തകയുടെ പരാതിയില്‍ കേസ്

മകനെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമിച്ചു, പല തവണ ഫോണില്‍ വിളിച്ചു; ഇ പി ജയരാജന്‍ ആത്മകഥയില്‍

SCROLL FOR NEXT