Indian Players Train in Nagpur Ahead of First T20 vs New Zealand special arrangement
Sports

ഹർദിക്കിന്‍റെ കൂറ്റൻ സിക്സറുകൾ; കൗതുകത്തോടെ നോക്കി നിന്ന് ഗംഭീർ, നെറ്റ്സിൽ സഞ്ജുവും മിന്നി (വിഡിയോ)

കൂറ്റൻ സിക്സറുകൾ അടിച്ചാണ് ഹർദിക് പാണ്ഡ്യ നെറ്റ്സിൽ പരിശീലനം ആരംഭിച്ചത്. പാണ്ഡ്യയുടെ ഷോട്ട് ഗാലറിയിൽ എത്തിയതോടെ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കൗതുകം അടക്കാനായില്ല.

സമകാലിക മലയാളം ഡെസ്ക്

നാഗ്പുര്‍: ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് മുന്നോടിയായി നെറ്റ്സിൽ പരിശീലനം നടത്തി ഇന്ത്യൻ താരങ്ങൾ. ഹർദിക് പാണ്ഡ്യയുടെ കൂറ്റൻ അടികളോടെ തുടങ്ങിയ പരിശീലനത്തിൽ മലയാളി താരം സഞ്ജു സാംസൺ, ജസ്പ്രിത് ബുംറ,ശിവം ദുബെ,സൂര്യകുമാർ യാദവ് എന്നിവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. പരിശീലനത്തിന്റെ ദൃശ്യങ്ങൾ ബി സി സി ഐ തന്നെ സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിട്ടുണ്ട്.

കൂറ്റൻ സിക്സറുകൾ അടിച്ചാണ് ഹർദിക് പാണ്ഡ്യ നെറ്റ്സിൽ പരിശീലനം ആരംഭിച്ചത്. പാണ്ഡ്യയുടെ ഷോട്ട് ഗാലറിയിൽ എത്തിയതോടെ കോച്ച് ഗൗതം ഗംഭീറിനും ക്യാപ്റ്റൻ സൂര്യകുമാർ യാദവിനും കൗതുകം അടക്കാനായില്ല. തൊട്ടു പിന്നാലെയെത്തിയ സഞ്ജു സാംസണും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ബാറ്റിങ്ങിന് ശേഷം ഹർദിക് നെറ്റ്സിൽ ബോളിങ് പരിശീലവും നടത്തി.

അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പര നാളെയാണ് ആരംഭിക്കുന്നത്. നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. ഇത്തവണത്തെ ടി20 ലോകകപ്പ് കളിക്കുന്ന താരങ്ങളെല്ലാം ടീമിലുണ്ട്. ഈ പരമ്പരയിലൂടെ ലോകകപ്പ് മത്സരങ്ങൾക്ക് ആത്മവിശ്വാസം കൂട്ടാനാണ് താരങ്ങളുടെ നീക്കം.

Sports news: Indian Players Train in Nagpur Ahead of First T20 vs New Zealand.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ധസത്യങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു, അര്‍ധരാത്രി അതേ പ്രസംഗം തിരിച്ചയച്ചു; നയപ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ ലോക്ഭവന്‍

'സുകുമാരന്‍ നായരെ വിളിച്ചത് ക്ഷേത്രത്തിന്റെ ആവശ്യത്തിന്, ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഇഡിയുടേത് രാഷ്ട്രീയ ഇടപെടല്‍'

റബര്‍ ബോര്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച; നിരീക്ഷണ മേഖലയില്‍ നിന്ന് കവര്‍ന്നത് 73 പവന്‍

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക്; അഞ്ച് ടി20 മത്സരങ്ങൾ കളിക്കും

CUET PG 2026 : അപേക്ഷിക്കാനുള്ള അവസാന തീയതി മൂന്ന് ദിവസം കൂടി നീട്ടി എൻടിഎ

SCROLL FOR NEXT