അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീം  എപി
Sports

ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കുതിപ്പ്, അമ്പെയ്ത്തിൽ ഹാട്രിക്; ഷൂട്ടിങ് മിക്സഡ് ഇനത്തിൽ ഏഷ്യൻ റെക്കോർഡ്

ഷൂട്ടിങ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ നീരു ദണ്ഡയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

ന​ഗോയ: ഏഷ്യൻ ​ഗെയിംസിന്റെ 11 -ാം ദിവസം തകർപ്പൻ മെഡൽവേട്ടയുമായി ഇന്ത്യ. അമ്പെയ്ത്തിൽ ഇന്ത്യ ഹാട്രിക് സ്വർണം നേടി. അമ്പെയ്ത്തിൽ കോംപൗണ്ട് ഇനത്തിൽ മൂന്നു വിഭാ​ഗത്തിലും ഇന്ത്യ സ്വർണം തൂത്തുവാരി. പുരുഷ വിഭാ​ഗം ഫൈനലിൽ ചൈനയെയാണ് ഇന്ത്യ തകർത്തത്. സഹിൽ രാജേഷ് യാദവ്- തിരുമുരു ​ഗണേഷ് മണിരത്നം- കുശാൽ ദലാൽ സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം എയ്തിട്ടത്.

പിന്നിൽ നിന്ന ശേഷമാണ് ഇന്ത്യ ഫൈനലിൽ ശക്തമായ തിരിച്ചു വരവ് നടത്തിയത്. ഒരു പോയിന്റ് വ്യത്യാസത്തിലാണ് ഇന്ത്യ വിജയിച്ചത്. ഇതോടെ ഇന്ത്യയുടെ സ്വർണ മെഡൽ നേട്ടം പത്തായി. മെഡൽ പട്ടികയിൽ ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് ഉയർന്നു. ഇന്നു നടന്ന അമ്പെയ്ത്ത് മത്സരങ്ങളിൽ വനിതകളുടെ കോംപൗണ്ട് ഇനത്തിലും, മിക്സഡ് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടിയിരുന്നു.

സ്വര്‍ണം നേടിയ നീരു- കൈനാന്‍ സഖ്യം

കൂടാതെ, ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് ഷൂട്ടിങ് മിക്‌സഡ് ടീം ഇനത്തിൽ ഇന്ത്യ സ്വർണം നേടി. നീരു ദണ്ഡ - കൈനാൻ ചെനായി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വർണം നേടിയത്. ആവേശകരമായ ഫൈനൽ മത്സരത്തിൽ ഖത്തറിനെ ഒരു പോയിന്റിന് മറികടന്നാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 34 പോയിന്റുകൾ നേടി ഏഷ്യൻ റെക്കോർഡ് തകർത്താണ് ഇന്ത്യയുടെ ഈ നേട്ടം.

വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ നീരു ദണ്ഡയ്ക്ക് രണ്ട് ദിവസത്തിനിടെ ലഭിക്കുന്ന രണ്ടാമത്തെ സ്വർണ മെഡലാണിത്. ഫൈനലിൽ തകർപ്പൻ തിരിച്ചുവരവിലൂടെയായിരുന്നു ഇന്ത്യ സുവർണ നേട്ടം കൈവരിച്ചത്. തുടക്കത്തിലെ തിരിച്ചടികൾക്ക് ശേഷം നിർണായക നിമിഷങ്ങളിൽ എല്ലാ ഷോട്ടുകളും കൃത്യമായി ലക്ഷ്യത്തിലെത്തിച്ചാണ് ഇന്ത്യൻ ജോഡി സ്വർണം വെടിവെച്ചിട്ടത്.

India's gold rush at the Games; a hat-trick of golds in archery

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വ്യാജ ഐഡികളുടെ തോന്ന്യവാസം കണ്ട് തളരില്ല; യഥാര്‍ഥ രാജ്യസ്നേഹികള്‍ മെഡല്‍ ജേതാക്കളെ അവഹേളിക്കില്ല'

കാഷ്യൂ ബോർഡിൽ അക്കൗണ്ടന്റ്, സ്കിൽസ് അക്കാദമിയിൽ കമ്പനി സെക്രട്ടറി; ഇപ്പോൾ അപേക്ഷിക്കാം

ഞാന്‍ മലയാള സിനിമയുടെ ഫാന്‍, ദുല്‍ഖറും നസ്‌ലെനും ഇഷ്ട നടന്മാര്‍; ഇഷ്ടപ്പെട്ട സിനിമ ഏതെന്നും ജേസണ്‍ സഞ്ജയ്

തലസ്ഥാനത്ത് കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണം, തീയിടല്‍; പിന്നില്‍ ബിജെപി എന്ന് കോണ്‍ഗ്രസ്

'പന്ത് കണ്ടാൽ നോട്ടം പിന്നെ അങ്ങോട്ടാ, ഓട്ടം പിന്നെ ഒന്നിച്ചാ'; മമ്മൂട്ടി ഭാ​ഗമായ സ്പോർട്സ് ഡോക്യുമെന്ററി സീരീസ് 'പന്തടിക്കാം' ഒടിടിയിലേക്ക്