Prema Rawat x
Sports

14 പന്തില്‍ 50; പ്രേമ റാവത്തിന് ലോക റെക്കോര്‍ഡ്!

വനിതാ ടി20യില്‍ പുതു ചരിത്രം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പുനെ: വനിതാ ടി20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന ലോക റെക്കോര്‍ഡ് ഇന്ത്യന്‍ സ്പിന്നര്‍ പ്രേമ റാവത്ത് സ്വന്തമാക്കി. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഫാത്തിമ സന നേടിയ 15 പന്തില്‍ അര്‍ധ സെഞ്ച്വറി നേട്ടമാണ് താരം തിരുത്തിയത്.

ബിസിസിഐ സീനിയര്‍ വനിതാ ദേശീയ ടി20 പോരാട്ടത്തിലാണ് താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം. ഹൈദരാബാദിനെതിരായ പോരാട്ടത്തില്‍ ഉത്തരാഖണ്ഡിനായി ബാറ്റിങിനിറങ്ങിയ പ്രേമ 6 ഫോറും 4 സിക്‌സും സഹിതം 14 പന്തില്‍ അതിവേഗം 50 റണ്‍സിലെത്തി. താരത്തിന്റെ മികവില്‍ ടീം 187 റണ്‍സെന്ന മികച്ച സ്‌കോറും ഉയര്‍ത്തി.

മത്സരത്തില്‍ ഹൈദരാബാദിന്റെ പോരാട്ടം 20 ഓവറില്‍ 98 റണ്‍സില്‍ അവസാനിച്ചു. 89 റണ്‍സ് വിജയമാണ് ഉത്തരാഖണ്ഡ് സ്വന്തമാക്കിയത്. റെക്കോര്‍ഡ് അര്‍ധ സെഞ്ച്വറിക്കൊപ്പം പ്രേമ ബൗളിങിലും തിളങ്ങി ഓള്‍റൗണ്ട് മികവ് പുറത്തെടുത്തു. താരം 4 ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി 2 വിക്കറ്റ് സ്വന്തമാക്കി.

അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഫാത്തിമ സനയുടെ റെക്കോര്‍ഡ് തന്നെ നിലനില്‍ക്കും. ഈ വര്‍ഷം സിംബാബ്‌വെക്കെതിരായ പോരാട്ടത്തിലാണ് ഫാത്തിമ സന 15 പന്തില്‍ 50 അടിച്ചത്. ന്യൂസിലന്‍ഡിന്റെ സോഫി ഡിവൈന്‍, ഓസ്‌ട്രേലിയയുടെ ഫോബ് ലിച്ഫീല്‍ഡ്, ഇന്ത്യയുടെ റിച്ച ഘോഷ് എന്നിവര്‍ 18 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയിരുന്നു. ഈ റെക്കോര്‍ഡാണ് സന ഫാത്തിമ തകര്‍ത്തത്.

Prema Rawat smashed a sensational 14-ball fifty to break Fatima Sana's world record for the fastest half-century in women's T20 cricket

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഹിമാചലില്‍ നിന്ന് 14.50രൂപയ്ക്ക് വൈദ്യുതി വാങ്ങിയാല്‍ മതിയെന്ന് കെഎസ്ഇബി; സ്വകാര്യ കമ്പനി മതിയെന്ന് സര്‍ക്കാര്‍; രാജമാണിക്യം തെറിച്ചത് തര്‍ക്കത്തിനൊടുവില്‍

സ്വന്തം വീട്ടിന് മുന്നിൽ ഒറ്റമുറി ഷെഡിൽ; ജപ്തിയെ തുടർന്ന് ദുരിതജീവിതം നയിച്ച് മുൻ സംസ്ഥാന ത്രോബോൾ താരം

ബെംഗളൂരു യാത്ര വെറും 7 മണിക്കൂറിൽ; കാഞ്ഞങ്ങാട്–കാണിയൂർ റെയിൽവേ പാതയ്ക്കായി വീണ്ടും നീക്കം; മുഖ്യമന്ത്രിക്ക് നിവേദനം

ഓഹരി വിപണിയില്‍ കാളക്കുതിപ്പ് തുടരുന്നു; സെന്‍സെക്‌സ് 700 പോയിന്റ് മുന്നേറി, നിഫ്റ്റി 23,500ന് മുകളില്‍

സ്വര്‍ണവില ഫസ്റ്റ് ഗിയറില്‍ തന്നെ; 1,02,500ലേക്ക്