ഐപിഎൽ ട്രോഫി എക്സ്
Sports

ഐപിഎല്‍ മാര്‍ച്ച് 21 മുതല്‍, ഫൈനല്‍ മെയ് 25ന്, വനിതാ പോരാട്ടം ഫെബ്രുവരി 7 മുതല്‍

മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു നേരത്തെ ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു ശേഷം അദ്ദേഹം തന്നെയാണ് പുതിയ തീയതികളും സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ വര്‍ഷത്തെ പോരാട്ടങ്ങള്‍ മാര്‍ച്ച് 21ന് തുടങ്ങും. ബിസിസിഐ യോഗത്തിലാണ് തീരുമാനം. നിലവില്‍ തീയതി സംബന്ധിച്ച് ബിസിസിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ബിസിസിഐ യോഗത്തിലാണ് 21നു തുടങ്ങാന്‍ തീരുമാനമായത്. ഫൈനല്‍ മെയ് 25നു നടക്കും. വനിതാ പ്രീമിയര്‍ ലീഗ് പോരാട്ടങ്ങള്‍ ഫെബ്രുവരി 7 മുതലാണ് ആരംഭിക്കുന്നത്. മാര്‍ച്ച് 2നാണ് ഫൈനല്‍.

നേരത്തെ മാര്‍ച്ച് 23നു തുടങ്ങുമെന്നായിരുന്നു ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല വെളിപ്പെടുത്തിയത്. ബിസിസിഐ യോഗത്തിനു മുന്‍പായിരുന്നു രാജീവ് ശുക്ല തീയതി വെളിപ്പെടുത്തിയത്. യോഗത്തിനു ശേഷം രാജീവ് ശുക്ല തന്നെയാണ് ഉദ്ഘാടന, ഫൈനല്‍ പോരാട്ടങ്ങളുടെ തീയതി സംബന്ധിച്ച പുതിയ തീരുമാനവും സ്ഥിരീകരിച്ചത്.

മാര്‍ച്ച് 21ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഉദ്ഘാടന പോരാട്ടം. ഫൈനലും ഇതേ വേദിയില്‍ തന്നെ അരങ്ങേറും. സാധാരണ നിലയില്‍ നിലവിലെ ചാംപ്യന്‍മാരുടെ ഹോം ഗ്രൗണ്ടാണ് ഉദ്ഘാടന, ഫൈനല്‍ മത്സരങ്ങള്‍ക്ക് വേദിയാകാറുള്ളത്. ഇതനുസരിച്ചാണ് ഈഡന്‍ ഗാര്‍ഡന്‍സ് തിരഞ്ഞെടുക്കപ്പെട്ടത്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റേഡേഴ്‌സിന്റെ ഹോം മൈതാനമാണ് ഈഡന്‍ ഗാര്‍ഡന്‍സ്. ഐപിഎല്‍ മത്സരക്രമം ഈ മാസം അവസാനം ബിസിസിഐ പ്രസിദ്ധീകരിച്ചേക്കും.

വനിതാ പ്രീമിയര്‍ ലീഗിന്റെ ഇതുവരെയുള്ള രണ്ട് എഡിഷനുകളും രണ്ട് വേദിയില്‍ മാത്രമാണ് അരങ്ങേറിയിരുന്നത്. ഇത്തവണ വേദികളുടെ എണ്ണം നാലാക്കി ഉയര്‍ത്തും. മുംബൈ, ബംഗളൂരു എന്നിവയ്ക്കു പുറമെ ലഖ്‌നൗ, ബറോഡ എന്നിവയും വനിതാ പോരാട്ടങ്ങള്‍ക്ക് വേദിയാകും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT