Abhishek Sharma x
Sports

8 സിക്‌സുകള്‍, 28 പന്തില്‍ 74; വീണ്ടും കത്തും ഫോമില്‍ അഭിഷേക്; സണ്‍റൈസേഴ്‌സിന് മിന്നല്‍ തുടക്കം

18 പന്തില്‍ അഭിഷേക് അര്‍ധ ശതകത്തിലെത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: പഞ്ചാബ് കിങ്‌സിനെതിരായ പോരാട്ടത്തില്‍ മിന്നല്‍ തുടക്കവുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരില്‍ ടോസ് നേടി പഞ്ചാബ് ബൗളിങ് എടുക്കുകയായിരുന്നു.

എസ്ആര്‍എച് ഓപ്പണര്‍ അഭിഷേക് ശര്‍മ കത്തും ഫോമിലേക്ക് മടങ്ങിയെത്തിയതോടെ സണ്‍റൈസേഴ്‌സ് സ്‌കോര്‍ അതിവേഗം കുതിച്ചുയര്‍ന്നു. അഭിഷേക് 18 പന്തില്‍ അര്‍ധ സെഞ്ച്വറിയിടിച്ചു.

ഒന്‍പതാം ഓവറിലെ ആദ്യ പന്തില്‍ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും ഇതേ ഓവറിന്റെ മൂന്നാം പന്തില്‍ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡിനേയും പഞ്ചാബ് മടക്കിയെങ്കിലും 8.3 ഓവറില്‍ എസ്ആര്‍എച് അപ്പോഴേക്കും 122 റണ്‍സിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നു ഒന്നാം വിക്കറ്റില്‍ വെറും 49 പന്തില്‍ കൂട്ടിച്ചേര്‍ത്തത് 120 റണ്‍സ്. ശശാങ്ക് സിങാണ് ഒറ്റ ഓവറില്‍ ഇരുവരേയും മടക്കി ബാറ്റിങ് കൊടുങ്കാറ്റ് ശമിപ്പിച്ചത്.

അഭിഷേക് 28 പന്തില്‍ 8 സിക്‌സും 5 ഫോറും സഹിതം 74 റണ്‍സ് വാരിയാണ് ക്രീസ് വിട്ടത്. ട്രാവിസ് ഹെഡ് 23 പന്തില്‍ ഒരു സിക്‌സും 5 ഫോറും സഹിതം 38 റണ്‍സെടുത്തും പുറത്തായി.

Abhishek Sharma silenced critics by smashing a remarkable 18 ball half-century against Punjab Kings

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളാടി മണ്ണിടിച്ചില്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നിര്‍മ്മാണ കമ്പനി 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി

Weekly horoscope (July 12- July 18, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

Today's Rashi Phalam July 13 | പരീക്ഷയിൽ മികച്ച വിജയം, വരുമാനം വർധിക്കും

മോശം കളിയെന്ന് ഇം​ഗ്ലണ്ട് കോച്ച്... വായിൽ തോന്നിയത് തട്ടിവിടും പോലെ അല്ലെന്ന് ബെല്ലിങ്ഹാം!

പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; കുരുക്കായത് ഫെയ്‌സ്ബുക്ക് പോസ്റ്റ്, മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു