കാമറൂണ്‍ ഗ്രീന്‍ 
Sports

ഐപിഎല്ലില്‍ വിലയേറിയ വിദേശതാരമായി കാമറൂണ്‍ ഗ്രീന്‍; 25.2 കോടിക്ക് സ്വന്തമാക്കി കൊല്‍ക്കത്ത; മതീഷ പതിരാനയ്ക്കും തീ വില

ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഡേവിഡ് മില്ലറിനെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

സമകാലിക മലയാളം ഡെസ്ക്

അബുദാബി: ഐപിഎല്ലിലെ മിനി ലേലത്തില്‍ ഏറ്റവും വിലയേറിയ വിദേശ താരമായി ഓസ്ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീന്‍. 25.20 കോടി രൂപ മുടക്കിയാണ് താരത്തെ കൊല്‍ക്കത്ത സ്വന്തമാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഒരു വിദേശതാരത്തിന് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. ഡേവിഡ് മില്ലറിനെ രണ്ട് കോടിക്ക് ഡല്‍ഹി ക്യാപിറ്റല്‍സ് സ്വന്തമാക്കി.

ശ്രീലങ്കന്‍ താരം ഹസരങ്കയെ രണ്ട് കോടിക്ക് ലഖ്‌നൗ സ്വന്തമാക്കി. വെങ്കിടേഷ് അയ്യരെ എഴ് കോടിക്ക് റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരുവും ഡികോക്കിനെ മുംബൈ ഇന്ത്യന്‍സ് ഒരു കോടിക്കും ബെന്‍ ഡക്കറ്റിനെ ഡല്‍ഹി രണ്ട് കോടിക്കും ഫിന്‍ അലനെ കൊല്‍ക്കത്ത രണ്ടുകോടിക്കും സ്വന്തമാക്കി.

ചെന്നൈ സൂപ്പർ കിങ്സ് റിലീസ് ചെയ്ത ശ്രീലങ്കൻ പേസര്‍ മതീഷ പതിരാനയ്ക്ക് 18 കോടിയാണു വില. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് പതിരാനയെ സ്വന്തമാക്കിയത്. യുവതാരങ്ങളായ കാർത്തിക്ക് ശർമയെയും പ്രശാന്ത് വീറിനെയും 14.20 കോടിക്ക് ചെന്നൈ സൂപ്പര്‍ കിങ്സ് സ്വന്തമാക്കി. ആദ്യ റൗണ്ടിൽ ആരും വാങ്ങാതിരുന്ന ഇംഗ്ലണ്ട് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റൻ രണ്ടാം റൗണ്ടിൽ ഞെട്ടിച്ചു. രണ്ടാം റൗണ്ടിൽ ആവശ്യക്കാരേറിയപ്പോൾ 13 കോടിയാണു താരത്തിന് അടുത്ത സീസണിൽ‌ ലഭിക്കുക. സൺറൈസേഴ്സ് ഹൈദരാബാദാണു താരത്തെ സ്വന്തമാക്കിയത്.

ജമ്മു കശ്മീരിൽനിന്നുള്ള ഓൾ റൗണ്ടർ അകിബ് ധറിനെ ഡൽഹി ക്യാപിറ്റൽസിൽ 8.40 കോടി രൂപയ്ക്ക് സ്വന്തമാക്കി. ബംഗ്ലദേശ് പേസർ മുസ്തഫിസുർ റഹ്മാനെ 9.20 കോടിക്ക് കൊൽക്കത്ത സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിങ്സിനും താരത്തെ സ്വന്തമാക്കാൻ താൽപര്യമുണ്ടായിരുന്നെങ്കിലും ഒടുവിൽ കൊൽക്കത്ത വാങ്ങുകയായിരുന്നു. വെസ്റ്റിൻഡീസ് ഓൾ റൗണ്ടർ ജേസൺ ഹോൾഡർ ഏഴു കോടി രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ ചേരും.

ഇന്ത്യൻ താരം പൃഥ്വി ഷായെ ഇത്തവണ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 75 ലക്ഷത്തിനാണ് പൃഥ്വിയെ താരത്തിന്റെ പഴയ ടീം തന്നെ വാങ്ങിയത്.ന്യൂസീലൻഡ് ബോളർ കൈൽ ജാമീസൻ രണ്ടു കോടിക്ക് ഡൽഹി ക്യാപിറ്റൽസും ന്യൂസീലൻഡ് പേസർ ആദം മിൽനെ 2.40 കോടിക്ക് രാജസ്ഥാൻ റോയൽസും സ്വന്തമാക്കി.

IPL 2026 Auction: Cameron Green Sold To KKR For Over Rs 25 Crore, Venkatesh Iyer To RCB

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT