Bhuvneshwar Kumar x
Sports

ബുംറ, മലിം​ഗ... ആർക്കും ഇല്ല; ഐപിഎല്ലിലെ അപൂർവ 'റെക്കോര്‍ഡ്' ഇനി ഭുവനേശ്വര്‍ കുമാറിന് സ്വന്തം!

പുതു ചരിത്രമെഴുതി ആര്‍സിബി പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ഐപിഎല്ലില്‍ പുതിയ ചരിത്രമെഴുതി റോയല്‍ ചലഞ്ചേഴ്‌സ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍. ഐപിഎല്ലില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ പേസ് ബൗളറെന്ന നേട്ടമാണ് ഭുവനേശ്വര്‍ സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തുന്ന ബൗളര്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തും ഭുവനേശ്വര്‍ എത്തി.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ പോരാട്ടത്തില്‍ സിഎസ്‌കെ താരം ആയുഷ് മാത്രെയെ പുറത്താക്കിയാണ് ഭുവനേശ്വര്‍ നേട്ടത്തിലെത്തിയത്. 192 മത്സരങ്ങളില്‍ നിന്നാണ് താരം 200 വിക്കറ്റുകള്‍ വീഴ്ത്തിയത്. 27.25 ആണ് ആവറേജ്.

മത്സരത്തില്‍ ഭുവനേശ്വര്‍ കുമാര്‍ 3 വിക്കറ്റുകള്‍ വീഴ്ത്തി. ഇതോടെ ആകെ വിക്കറ്റ് നേട്ടം 202ല്‍ എത്തി. 19 റണ്‍സ് വഴങ്ങി 5 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഐപിഎല്ലിലെ മികച്ച പ്രകടനം. 2 തവണ അഞ്ച് വിക്കറ്റ് നേട്ടമുണ്ട്. 4 വിക്കറ്റ് നേട്ടവും രണ്ട് തവണ സ്വന്തമാക്കി.

224 വിക്കറ്റുകള്‍ വീഴ്ത്തിയ പഞ്ചാബ് കിങ്‌സ് താരം യുസ്‌വേന്ദ്ര ചഹലാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. താരം 176 മത്സരങ്ങളില്‍ നിന്നു 224 വിക്കറ്റുകള്‍ ഇതുവരെ സ്വന്തമാക്കിയിട്ടുണ്ട്.

പട്ടികയില്‍ മൂന്നാം സ്ഥാനത്ത് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരം സുനില്‍ നരെയ്‌നാണ്. താരം 191 മത്സരങ്ങളില്‍ നിന്നു 193 വിക്കറ്റുകള്‍ വീഴ്ത്തി.

IPL 2026: RCB pacer Bhuvneshwar Kumar etched his name into the record books

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നിയമസഭാ സ്പീക്കറെ ഇന്നറിയാം; മത്സരിക്കാൻ തിരുവഞ്ചൂരും എസി മൊയ്തീനും ​ഗോപകുമാറും

പരോളിൽ ഇറങ്ങി മുങ്ങി; 'എമ്പുരാനിൽ' അഭിനയിച്ചു; ആമിറിനും രൺവീറിനുമൊപ്പം ബോളിവുഡിലും എത്തി; സിനിമാ താരമായി വിലസിയ ഹേമന്ത് മോദി വലയിൽ

ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്: ജി.എസ്.ടി കോഴ്‌സിന് ജൂൺ 15 വരെ അപേക്ഷിക്കാം

പിണറായിയുടെ Z+ സുരക്ഷ ഒഴിവാക്കി; ഇനി എസ്കോര്‍ട്ട് ഇല്ല, ഗണ്‍മാനും ഉണ്ടാവില്ല

മധുര പ്രതികാരം! പിണറായിക്ക് കൈ കൊടുത്ത് എ ഡി തോമസ്

SCROLL FOR NEXT