IPL 2026 x
Sports

1 സീറ്റ് 5 ടീമുകൾ, ആര്‍ക്കും പ്ലേ ഓഫിലെത്താം! കുഴഞ്ഞു മറിഞ്ഞ് ഐപിഎല്‍ പോയിന്റ് പട്ടിക; സാധ്യകള്‍ ഇനി...

പ്ലേ ഓഫ് സീറ്റുറപ്പിച്ച് ആര്‍സിബി, ജിടി, എസ്ആര്‍എച്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെ വീഴ്ത്തി നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഈ സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമായി മാറി. പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ സീറ്റ് ഉറപ്പിച്ചു. ഇന്നലെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദും പ്ലേ ഓഫിലെത്തി. ഇനി ഒരു സ്ഥാനമാണ് ശേഷിക്കുന്നത്. ഈ സ്ഥാനത്തേക്കായി മത്സരിക്കുന്നതാകട്ടെ 5 ടീമുകളും.

നിര്‍ണായക പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെട്ടെങ്കിലും അവര്‍ക്ക് ഇനിയും നേരിയ സാധ്യത നില്‍ക്കുന്നു. ചെന്നൈക്ക് പുറമെ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകളാണ് ഒരു സ്ഥാനത്തിനായി മത്സരിക്കുന്നത്.

മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ നേരത്തെ തന്നെ പുറത്തായി. ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ള ആര്‍സിബി, ഗുജറാത്ത്, ഹൈദരാബാദ് ടീമുകള്‍ തമ്മില്‍ പ്ലേ ഓഫിലെ ഒന്ന് രണ്ട് സ്ഥാനങ്ങള്‍ക്കു വേണ്ടിയാകും ഇനി മത്സരിക്കുക.

5 ടീമുകളുടെ പ്ലേ ഓഫ് സാധ്യതകള്‍

പഞ്ചാബ് കിങ്‌സ്

തുടരെ ഏഴ് മത്സരങ്ങളില്‍ അപരാജിതരായി മുന്നേറിയ പഞ്ചാബ് ആദ്യ ഘട്ടങ്ങളില്‍ ഈ സീസണില്‍ ആദ്യം തന്നെ പ്ലേ ഓഫ് ഉറപ്പിക്കുന്ന ടീമായി മാറുമെന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് തുടരെ 6 മത്സരങ്ങള്‍ അവര്‍ അവിശ്വസനീയമാം വിധം പരാജയപ്പെട്ടതോടെ മുന്നോട്ടുള്ള യാത്ര ദുര്‍ഘടമായി. നിലവില്‍ അവര്‍ക്ക് 13 പോയിന്റുണ്ട്. ഇനി ഒരു മത്സരം മാത്രമാണ് ശേഷിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍. ഈ മത്സരത്തില്‍ ടീമിനു വന്‍ ജയം തന്നെ ആവശ്യമുണ്ട്.

ലഖ്‌നൗവിനെതിര പഞ്ചാബ് ജയിച്ചാല്‍ അവര്‍ക്ക് 15 പോയിന്റ് കിട്ടും. ഈ ഘട്ടത്തില്‍ മറ്റ് ടീമുകളുടെ ഫലങ്ങളാണ് അവരുടെ ഗതി നിര്‍ണയിക്കുക. രാജസ്ഥാന്‍ റോയല്‍സ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമുകള്‍ക്ക് 2 വീതം മത്സരങ്ങള്‍ ഇനിയുമുണ്ട്. രാജസ്ഥാനും കൊല്‍ക്കത്തയും അവരുടെ രണ്ട് മത്സരങ്ങളില്‍ ഒന്നെങ്കിലും തോല്‍ക്കണം. മാത്രമല്ല നെറ്റ്‌റണ്‍റേറ്റും നിര്‍ണായകമാണ്.

ലഖ്‌നൗവിനെതിരെ തോറ്റാല്‍

എല്‍എസ്ജിക്കെതിരെ പഞ്ചാബ് തോറ്റാല്‍ അവര്‍ 13 പോയിന്റില്‍ തന്നെ നില്‍ക്കും. അങ്ങനെ സംഭവിച്ചാല്‍ ഏതാണ്ട് പുറത്തായെന്നു തന്നെ കരുതേണ്ടി വരും. നേരിയ സാധ്യത പിന്നെ നില്‍ക്കുന്നത് ഇങ്ങനെയാണ്. രാജസ്ഥാന്‍ അവരുടെ രണ്ട് കളിയും തോല്‍ക്കണം. ഗുജറാത്ത് ചെന്നൈയെ തോല്‍പ്പിക്കണം. കൊല്‍ക്കത്ത ഡല്‍ഹിയെ പരാജയപ്പെടുത്തണം. അവര്‍ മുംബൈയോടു പരാജയപ്പെടുകയും വേണം. പഞ്ചാബിന്റെ നെറ്റ്‌റണ്‍റേറ്റ് കൊല്‍ക്കത്തയേക്കാള്‍ മുന്നിലാകുകയും ചെയ്താല്‍ 13 പോയിന്റ് വച്ച് അവര്‍ക്ക് യോഗ്യത നേടാം.

രാജസ്ഥാന്‍ റോയല്‍സ്

16 പോയിന്റുമായി രാജസ്ഥാന് ക്വാളിഫൈ ചെയ്യാന്‍ അവസരം ഇനിയുമുണ്ട്. രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു. ലഖ്‌നൗ, മുംബൈ ടീമുകള്‍ക്കെതിരായ ഈ മത്സരങ്ങള്‍ ജയിച്ചാല്‍ രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പിക്കാം.

രണ്ടില്‍ ഒരു കളി തോറ്റാല്‍

ശേഷിക്കുന്ന രണ്ടില്‍ ഒരു മത്സരം രാജസ്ഥാന്‍ തോറ്റാല്‍ പഞ്ചാബ്, ചെന്നൈ, ഡല്‍ഹി ടീമുകള്‍ അവരുടെ ശേഷിക്കുന്ന മത്സരങ്ങളെല്ലാം പരാജയപ്പെടണം. അതും പോര മുംബൈ കൊല്‍ക്കത്തയെ പരാജയപ്പെടുത്തുകയും വേണം. അങ്ങനെ സംഭവിച്ചാല്‍ 14 പോയിന്റുമായി രാജസ്ഥാന് അടുത്ത ഘട്ടത്തിലെത്താം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

നിലവില്‍ 13 കളിയില്‍ 12 പോയിന്റാണ് ചെന്നൈക്കുള്ളത്. ഹൈദരാബാദിനോടു പരാജയപ്പെട്ടതോടെ അവരുടെ ചാന്‍സ് വലിയ രീതിയിലാണ് കുറഞ്ഞത്. ഇനിയൊരു കളിയാണ് അവര്‍ക്ക് ശേഷിക്കുന്നത്. ഗുജറാത്തിനെതിരായ ഈ മത്സരം ജയിച്ചാല്‍ 14 പോയിന്റാകും. ഈ പോയിന്റ് വച്ച് സിഎസ്‌കെ കയറണമെങ്കില്‍ രാജസ്ഥാന്‍ അവരുടെ അടുത്ത രണ്ട് കളിയും തോല്‍ക്കണം. ലഖ്‌നൗ പഞ്ചാബിനേയും കെകെആര്‍ ഡല്‍ഹിയേയും പരാജയപ്പെടുത്തണം. കെകെആര്‍ മുംബൈയോടു പരാജയപ്പെടുകയും വേണം.

ഡല്‍ഹി ക്യാപിറ്റല്‍സ്

ഡല്‍ഹിക്കും ഒരു കളി ശേഷിക്കുന്നു. 12 പോയിന്റുകളുമുണ്ട്. അവര്‍ക്ക് പക്ഷേ നെറ്റ്‌റണ്‍റേറ്റ് വലിയ തലവേദനയാണ്.

റണ്‍റേറ്റ് പ്രശ്‌നങ്ങളില്ലാതെ ഡല്‍ഹിക്ക് യോഗ്യത നേടണമെങ്കില്‍ അവര്‍ അടുത്ത മത്സരത്തില്‍ കൊല്‍ക്കത്തയെ വീഴ്ത്തണം. മാത്രമല്ല ലഖ്‌നൗ പഞ്ചാബിനെ വീഴ്ത്തണം. ലഖ്‌നൗ, മുംബൈ ടീമുകള്‍ രാജസ്ഥാനെ പരാജയപ്പെടുത്തണം. ഗുജറാത്ത് ചെന്നൈ ടീമിനേയും വീഴ്ത്തണം.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

കൊല്‍ക്കത്തയ്ക്ക് രണ്ട് മത്സരങ്ങളാണ് ഉള്ളത്. 11 പോയിന്റും. അടുത്ത രണ്ട് മത്സരങ്ങളും ജയിച്ചാല്‍ അവര്‍ക്ക് 15 പോയിന്റുകള്‍. അതുമാത്രം പോര മറ്റ് ടീമുകളുടെ ഫലങ്ങളും നെറ്റ്‌റണ്‍റേറ്റും കെകെആറിനു അനുകൂലമാകണം.

അടുത്ത രണ്ട് കളിയില്‍ ഒന്നില്‍ രാജസ്ഥാന്‍ പരാജയപ്പെടണം. ലഖ്‌നൗ പഞ്ചാബിനെ വീഴ്ത്തണം. (പഞ്ചാബ് ജയിച്ചാല്‍ റണ്‍റേറ്റില്‍ അവരെ മറികടക്കാന്‍ കൊല്‍ക്കത്തയ്ക്ക് സാധിക്കണം.)

കെകെആര്‍ ഒരു കളി ജയിച്ചാല്‍ 13 പോയിന്റുമായി അവര്‍ക്ക് യോഗ്യത നേടാനുള്ള നേരിയ സാധ്യത ഇങ്ങനെയാണ്.

കെകെആര്‍ ഡല്‍ഹിയെ പരാജയപ്പെടുത്തണം. ഒപ്പം ഗുജറാത്ത് ചെന്നൈയെ വീഴ്ത്തണം. രാജസ്ഥാന്‍ രണ്ട് കളിയും തോല്‍ക്കണം. അതും മതിയാകില്ല. ലഖ്‌നൗവിനോടു പഞ്ചാബ് തോല്‍ക്കുകയും റണ്‍റേറ്റില്‍ കെകെആറിനു പിന്നില്‍ പോകുകയും വേണം.

playoffs spot Qualification Scenarios: Royal Challengers Bengaluru became the first team to seal a playoff berth in IPL 2026

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; നായ പ്രേമികളുടെ അപ്പീൽ തള്ളി

13-ാം നമ്പര്‍ കാറിന് വീണ്ടും ശനിദശ!, പുതിയ മന്ത്രിമാര്‍ക്ക് വേണ്ട

ചാണ്ടി ഉമ്മനോടുള്ള അവഗണന; സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാതെ ഉമ്മന്‍ചാണ്ടിയുടെ കുടുബം, പരാതിയുമായി ആന്റണിയുടെ വീട്ടില്‍

'ക്ഷേത്രങ്ങളിൽ പോയപ്പോൾ അപമാനങ്ങൾ നേരിട്ടു, മസ്ജിദിൽ അങ്ങനെയായിരുന്നില്ല'; ഇസ്ലാം മതം സ്വീകരിച്ചതിനെക്കുറിച്ച് ജയ്

ജി സുധാകരന് മുന്നില്‍ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്യുമോ?; മെയ് 21ന് സഭ ചേരുമ്പോള്‍ കൗതുകം

SCROLL FOR NEXT