ജയദേവ് ഉനദ്കട് IPL 2026 PTI
Sports

'ഹൈ സ്പീഡില്‍' തുടങ്ങി... 'ഹൈ സ്പീഡില്‍' ഒടുങ്ങി! തുടരെ രണ്ടാം മത്സരത്തിലും കെകെആറിന് തോല്‍വി

3 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്ത് വെറ്ററന്‍ ജയദേവ് ഉനദ്കട്

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു തുടരെ രണ്ടാം മത്സരത്തിലും തോല്‍വി. കെകെആറിനെ 65 റണ്‍സിനു വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തു. കൊല്‍ക്കത്തയുടെ പോരാട്ടം വെറും 16 ഓവറില്‍ 161 റണ്‍സില്‍ അവസാനിച്ചു.

കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത അതിവേഗമാണ് തുടങ്ങിയത്. രണ്ടാം ഓവറില്‍ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫിന്‍ അലന്‍ മടങ്ങുമ്പോള്‍ സ്‌കോര്‍ 30ല്‍ എത്തിയിരുന്നു. താരം 7 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം അതിവേഗം 28 റണ്‍സടിച്ചു.

എന്നാല്‍ പിന്നീട് തുടരെ ഒരു ഭാഗത്ത് വിക്കറ്റുകള്‍ വീണു. മൂന്നാമനായി ക്രീസിലെത്തിയ അംഗ്കൃഷ് രഘുവംശി അര്‍ധ സെഞ്ച്വറിയുമായി ഒരറ്റം കാത്തു. താരം 6 ഫോറും 2 സിക്‌സും സഹിതം 52 റണ്‍സെടുത്തു രണ്ടാം പോരിലും തിളങ്ങി.

25 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 35 അടിച്ച് റിങ്കു സിങും പൊരുതി നോക്കി. അതും പക്ഷേ അധികം നീണ്ടില്ല. മറ്റാരും കാര്യമായി ക്രീസില്‍ നിന്നില്ല. സുനില്‍ നരെയ്ന്‍ ആദ്യ രണ്ട് പന്തുകളും തുടരെ സിക്‌സര്‍ തൂക്കിയെങ്കിലും പിന്നാലെ പുറത്തായി.

3 ഓവറില്‍ 21 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു വെറ്ററന്‍ ജയദേവ് ഉനദ്കട് എസ്ആര്‍എച് നിരയില്‍ തിളങ്ങി. ഇഷാന്‍ മലിംഗ, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ഹര്‍ഷ് ദുബെ ഒരു വിക്കറ്റ് സ്വന്തമാക്കി. വന്‍ തുക മുടക്കി എത്തിച്ച കാമറൂണ്‍ ഗ്രീന്‍ 2 റണ്‍സുമായി റണ്ണൗട്ടായി മടങ്ങിയതും കെകെആറിന്റെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

ഇരു ടീമുകളും ആദ്യ മത്സരം തോറ്റാണ് നേര്‍ക്കുനേര്‍ വന്നത്. ടോസ് നേടി കൊല്‍ക്കത്ത ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങ് തുടങ്ങിയ എസ്ആര്‍എച്ചിനായി വെടിക്കെട്ട് തുടക്കവുമായി ഓപ്പണര്‍മാര്‍ കളം വാണു. നാല് വീതം സിക്‌സും ഫോറും സഹിതം 21 പന്തില്‍ 48 റണ്‍സടിച്ച് അഭിഷേക് ശര്‍മ. 21 പന്തില്‍ 3 സിക്‌സും 6 ഫോറും സഹിതം 46 റണ്‍സ് വാരി ട്രാവിസ് ഹെഡ്. ആറാം ഓവറിന്റെ നാലാം പന്തില്‍ ട്രാവിസ് ഹെഡ് പുറത്താകുമ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്‌കോര്‍ 82 റണ്‍സിലെത്തി. 8.4 ഓവറില്‍ അവരുടെ സ്‌കോര്‍ 112എല്‍ എത്തിച്ച് അഭിഷേകും മടങ്ങി.

ക്യാപ്റ്റന്‍ ഇഷാന്‍ കിഷന് തിളങ്ങാനായില്ല. താരം 9 പന്തില്‍ 14 റണ്‍സുമായി മടങ്ങി. ബ്ലസിങ് മുസരബാനി അഭിഷേകിനേയും ഇഷാന്‍ കിഷനേയും മടക്കി. ഹെഡിനെ കാര്‍ത്തിക് ത്യാഗിയാണ് മടക്കിയത്. അനികേത് വര്‍മ അതിവേഗം മടങ്ങി. താരം 1 റണ്‍സ് മാത്രമാണ് നേടിയത്.

പിന്നീട് ഒന്നിച്ച ഹെയ്ന്റിച് ക്ലാസന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവര്‍ ചേര്‍ന്നു സ്‌കോര്‍ വേഗം കുറയാതെ നോക്കി. ക്ലാസന്‍ അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്. താരം 35 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സെടുത്തു. നിതീഷ് 24 പന്തില്‍ 4 ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സെടുത്തും പുറത്തായി.

ഹര്‍ഷ് ദുബെ നേരിട്ട മൂന്ന് പന്തില്‍ രണ്ട് ബൗണ്ടറി നേടി സ്‌കോര്‍ 220 കടത്തി. താരം 3 പന്തില്‍ 9 റണ്‍സുമായി പുറത്താകാതെ നിന്നു.

കെകെആറിനായി ബ്ലസിങ് മുസരബാനി 4 വിക്കറ്റുകള്‍ വീഴ്ത്തി. വൈഭവ് അറോറ 2 വിക്കറ്റ് സ്വന്തമാക്കി. കാര്‍ത്തിക് ത്യാഗി, അനുകുല്‍ റോയ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

IPL 2026: sunrisers hyderabad get on the board with a complete performance with the ball as kolkata knight riders fail to chase another 200 plus score at the Eden Gardens

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബഹുരാഷ്ട്ര ടെക് കമ്പനികള്‍ക്ക് നേരെ ഇറാന്‍, ബഹ്‌റൈനിലെ ആമസോണ്‍ സെന്ററിന് നേരെ ആക്രമണം

'ഒരാളേയും ഇവിടെ നിന്നു പുറത്താക്കാൻ പറ്റില്ല, നിങ്ങളാരാണ് എന്നു ചോദിച്ചാൽ ഞാൻ കേരളത്തിന്റെ സന്തതി എന്നു പറയാം'

'എല്‍ഡിഎഫും യുഡിഎഫും ഭക്തരെ വഞ്ചിച്ചു'; ശബരിമല സ്വര്‍ണക്കൊള്ള ഉയര്‍ത്തി മോദി

തുടരെ മൂന്നാം തവണയും ലോകകപ്പ് യോഗ്യത ഇല്ലാതെ അസൂറികള്‍; ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധ്യക്ഷന്റെ കസേര തെറിച്ചു

ഓൺലൈൻ പഠനം: സ്കൂളുകൾക്ക് മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ദുബൈ

SCROLL FOR NEXT