കോഹ്‌ലി,രാഹുല്‍ 
Sports

വിക്കറ്റിന് പിന്നില്‍ വന്ന് പ്രകോപനമുണ്ടാക്കി കോഹ്‌ലി, തര്‍ക്കിച്ച് രാഹുലും, വിഡിയോ

ഇരുവരുടെയും വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബംഗളൂരു- ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടത്തിനിടെ വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും തമ്മില്‍ തര്‍ക്കം. കോഹ്‌ലി ബാറ്റിങ്ങിനിടെ വിക്കറ്റ് കീപ്പറായിരുന്ന രാഹുലിനടുത്തെത്തി രോഷത്തോടെ സംസാരിക്കുകയായിരുന്നു. രാഹുലും തിരിച്ച് പറഞ്ഞതോടെ രംഗം നീണ്ടു. സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.

ഇരുവരുടെയും വാക്കുതര്‍ക്കത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. രാഹുലിന്റെ ചില പ്രവൃത്തികളില്‍ കോഹ്‌ലിക്ക് അതൃപ്തിയുണ്ടായെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. ഐപിഎല്ലില്‍ ഈ സീസണില്‍ ഡല്‍ഹിക്ക് വേണ്ടിയാണ് കളിക്കുന്നതെങ്കിലും രാഹുല്‍ കര്‍ണാടക സ്വദേശിയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ബംഗളൂരുവിലാണ് തന്റെ ക്രിക്കറ്റിന്റെ ഭൂരിഭാഗവും താരം കളിച്ചത്. 2013 ലും 2016 ലും രാഹുല്‍ ആര്‍സിബി ക്യാംപിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഡല്‍ഹിക്കാരനായ കോഹ്‌ലി 2008ലെ ഒന്നാം ഐപിഎല്‍ മുതല്‍ ആര്‍സിബിക്കു വേണ്ടിയാണ് കളിക്കുന്നത്

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആറു വിക്കറ്റു വിജയമാണു സ്വന്തമാക്കിയത്. ഡല്‍ഹി ഉയര്‍ത്തിയ 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബെംഗളൂരു നാലു വിക്കറ്റ് നഷ്ടത്തില്‍ ഒന്‍പതു പന്തുകള്‍ ബാക്കി നില്‍ക്കെ വിജയത്തിലെത്തി. ക്രുനാല്‍ പാണ്ഡ്യയും (47 പന്തില്‍ 73), വിരാട് കോഹ്‌ലിയും (47 പന്തില്‍ 51) അര്‍ധ സെഞ്ചറി നേടി തിളങ്ങി. ജയത്തോടെ 10 മത്സരങ്ങളില്‍നിന്ന് 14 പോയിന്റുമായി ആര്‍സിബി ഒന്നാം സ്ഥാനത്തെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT