ഇസ ഗുഹ,ബുംറ എക്‌സ്
Sports

'ഏറ്റവും വിലമതിക്കുന്ന വാനരന്‍'; കമന്ററിക്കിടെ ബുംറയ്‌ക്കെതിരെ അധിക്ഷേപം; ക്ഷമ പറഞ്ഞ് ഇസ ഗുഹ

ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

Author : സമകാലിക മലയാളം ഡെസ്ക്

ബ്രിസ്‌ബെയ്ന്‍: ഇന്ത്യയുടെ സൂപ്പര്‍ പേസര്‍ ബുംറയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി മുന്‍ ഇംഗ്ലണ്ട് താരം ഇസ ഗുഹ. ഇസയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷമാപണം.

ഇന്ത്യന്‍ പേസറുടെ മികച്ച പ്രകടനത്തെ വിശേഷിപ്പിച്ചപ്പോള്‍ തെറ്റായ വാക്ക് തെരഞ്ഞെടുത്തുവെന്നും അങ്ങേയറ്റം ഖേദിക്കുന്നുവെന്നും മൂന്നാം ദിനം കമന്ററിക്കിടെ ഇസ പറഞ്ഞു.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ കമന്ററിക്കിടെയാണ് ഇസ, ബുംറയെ 'പ്രൈമേറ്റ്' എന്ന് വിശേഷിപ്പിച്ചത്. ഓസ്ട്രേലിയന്‍ ഓപ്പണര്‍മാരെ ബുംറ പുറത്താക്കിയതിനെ കുറിച്ച് ബ്രെറ്റ് ലീയുടെ പ്രശംസയ്ക്ക് മറുപടിയായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ‘മോസ്റ്റ് വാല്യുബൾ പ്രൈമേറ്റ്’ (പ്രൈമേറ്റ് ആള്‍ക്കുരങ്ങ് വർഗമാണ്) എന്നാണ് ഫോക്‌സ് ക്രിക്കറ്റില്‍ കമന്ററിക്കിടെ ഇസ താരത്തെ വിശേഷിപ്പിച്ചത്.

'ഇന്നലെ കമന്ററിയില്‍ പല തരത്തില്‍ വ്യാഖ്യാനിക്കാവുന്ന ഒരു വാക്ക് ഞാന്‍ ഉപയോഗിച്ചു. തെറ്റ് സംഭവിച്ചതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു, ഞാന്‍ വളരെയധികം ആരാധിക്കുന്ന ഒരാളെ,ഇന്ത്യയിലെ ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളെ പ്രശംസിക്കുക എന്നത് മാത്രമാണ് ഞാന്‍ ഉദ്ദേശിച്ചത്' മൂന്നാം ദിവസം കളിയുടെ തുടക്കത്തില്‍ ഇസ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

നാട്ടാനകൾക്ക് സമഗ്ര മെഡിക്കൽ പരിശോധനയും ഹെൽത്ത് കാർഡും; ആദ്യ ക്യാമ്പ് തൃശൂർ വടക്കുംനാഥനിൽ

ഇന്നും ശക്തമായ മഴ തുടരും; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!