Kerala Cricket 
Sports

​ഗോവയെ തകർത്ത് കൂറ്റൻ ജയവുമായി കേരളം; സികെ നായിഡു ട്രോഫിയിൽ അപരാജിത മുന്നേറ്റം

ഗോവയെ തോൽപ്പിച്ചത് 243 റൺസിന്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: 23 വയസിൽ താഴെയുള്ളവർക്കായുള്ള സികെ നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് കൂറ്റൻ വിജയം. 243 റൺസിനാണ് കേരളം ഗോവയെ വീഴ്ത്തിയത്. 364 റൺസ് വിജയ ലക്ഷ്യവുമായി കളിക്കാനിറങ്ങിയ ഗോവ 120 റൺസിന് ഓൾ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത കൈലാസ് ബി നായരാണ് കേരള ബൗളിങ് നിരയിൽ തിളങ്ങിയത്. ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരങ്ങളിൽ കേരളം ജമ്മു കശ്മീരിനെയും മേഘാലയയെയും തോൽപ്പിച്ചിരുന്നു.

സ്കോർ: കേരളം: ഒന്നാം ഇന്നിങ്സ് - 255, രണ്ടാം ഇന്നിങ്സ് - 279 ഗോവ: ഒന്നാം ഇന്നിങ്സ് - 171, രണ്ടാം ഇന്നിങ്സ് - 120.

മൂന്ന് വിക്കറ്റിന് 63 റൺസെന്ന നിലയിൽ അവസാന ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിലേ തിരിച്ചടിയേറ്റു. 25 റൺസെടുത്ത ശന്തനു നെവാഗിയെ എ ജിഷ്ണു എൽബിഡബ്ല്യുവിൽ കുടുക്കിയതോടെ ഗോവയുടെ തകർച്ചയ്ക്ക് തുടക്കമായി. പിന്നീട് വന്ന ബാറ്റർമാർക്കൊന്നും കേരളത്തിന്റെ ബൗളിങ് ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി കേരളം ആദ്യ സെഷനിൽ തന്നെ വിജയം സ്വന്തമാക്കി. കൈലാസ് ബി നായർ അഞ്ചും ജെഎസ് അനുരാജ് രണ്ടും പവൻരാജ്, ഷോൺ റോജർ, എ ജിഷ്ണു എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അടുത്ത മത്സരത്തിൽ ഝാർഖണ്ഡാണ് കേരളത്തിന്റെ എതിരാളി. 13 നാണ് മത്സരം.

Kerala Cricket team registered a huge win against Goa in the CK Nayudu Trophy

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

സ്ത്രീകളുടെ സൗജന്യ യാത്രാസമയം മാറ്റണമെന്ന് പികെ ശ്രീമതി; ഒടുവില്‍ ക്ഷമാപണം

SCROLL FOR NEXT