Kerala Womens Cricket Team 
Sports

ബൗളിങ് കൊടുങ്കാറ്റായി നിയ നസ്നീൻ, ഹിമാചൽ കടപുഴകി; സീചെം ട്രോഫി ക്രിക്കറ്റ് കിരീടം കേരളത്തിന്

ഫൈനലിൽ 48 റൺസ് വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

പോണ്ടിച്ചേരി: സീനിയർ വനിതകളുടെ സീചെം ട്രോഫി ക്രിക്കറ്റ് പോരാട്ടത്തിൽ കേരളത്തിന് കിരീടം. ഫൈനലിൽ ഹിമാചൽപ്രദേശിനെ 48 റൺസിന് വിഴ്ത്തിയാണ് കേരളം ചാംപ്യൻമാരായത്. ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 146 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശിനെ 18.3 ഓവറിൽ 98 റൺസിന് ഓൾ ഔട്ടാക്കിയാണ് കേരളം കിരീടം സ്വന്തമാക്കിയത്. തകർപ്പൻ ബൗളിങ്ങിലൂടെ കേരളത്തിന് വിജയമൊരുക്കിയ നിയ നസ്നീനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് ഓപ്പണർമാരുടെ ഭേദപ്പെട്ട പ്രകടനമാണ് മികച്ച സ്കോർ സമ്മാനിച്ചത്. കിരൺ നവ്ഗിരെ 34ഉം ടി ഷാനി 30ഉം റൺസെടുത്തു. 15 പന്തുകളിൽ 24 റൺസെടുത്ത നജ്ല സിഎംസിയുടെയും ആറ് പന്തുകളിൽ 15 റൺസെടുത്ത നിയ നസ്നീന്റെയും പ്രകടനവും ശ്രദ്ധേയമായി. ഹിമാചൽപ്രദേശിനു വേണ്ടി നീന ചൗധരി നാലും യമുന വി റാണ രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹിമാചൽപ്രദേശ് ബാറ്റിങ് നിരയിൽ 40 റൺസെടുത്ത ഹർലീൻ ഡിയോളും 30 റൺസെടുത്ത ഹിമാൻഷി മേത്തയും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്. മറ്റ് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി.

നാല് ഓവറിൽ രണ്ട് മെയ്ഡനടക്കം എട്ട് റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ നിയ നസ്നീനാണ് ഹിമാചൽ ബാറ്റിങ് നിരയെ തകർത്തത്. മൃദുല വിഎസ്, ടി ഷാനി എന്നിവർ രണ്ട് വിക്കറ്റ് വീതവും സജന സജീവൻ ഒരു വിക്കറ്റും വീഴ്ത്തി.

ടൂർണമെൻ്റിൽ ഒരേയൊരു മത്സരത്തിൽ മാത്രമാണ് കേരളം തോൽവി വഴങ്ങിയത്. നേരത്തെ സീചെം ട്രോഫിയുടെ അണ്ടർ 19 വിഭാഗത്തിലും കേരളം കിരീടം നേടിയിരുന്നു.

S​iechem Trophy: Kerala Womens Cricket Team Crowned Champions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ യുഡിഎഫ് ചര്‍ച്ച ചെയ്തിട്ടില്ല; കണ്‍വീനറെ തള്ളി കുഞ്ഞാലിക്കുട്ടി; 'ഊരാനാകുമോയെന്ന് അറിയാന്‍ സബ്കമ്മിറ്റി റിപ്പോര്‍ട്ട് വരണം'

ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം ആദ്യം; ഷി ജിന്‍പിങ് ഇന്ത്യയിലേക്ക്, ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുത്തേക്കും

ഷാജി പാപ്പനെന്താ രാമായണത്തില്‍? ദേ മീശ ഇളകി പോരുന്നു! ശൂര്‍പ്പണഖയ്ക്ക് ലിപ്പ് ഫില്ലര്‍, ഡിസൈനര്‍ സാരിയും ബ്ലൗസും; സായ് പല്ലവിയ്ക്കും വിമര്‍ശനം

ടിവിഎസ് റൈഡര്‍ ഡോക്ടര്‍ ഡൂം പുറത്തിറക്കി; വിലയും ഫീച്ചറുകളും അറിയാം

'നരേന്ദ്രമോദിയുടെ ആജീവാനന്ത അനുയായി'; ചാനലുകളിലെ ബിജെപി മുഖം; ഷെഹ്‌സാദ് പൂനെവാല പാര്‍ട്ടി വിട്ടു