KKR vs LSG IPL 2026 Clash Under Rain Threat as Both Teams Struggle for Form. ipl/x
Sports

ആദ്യ വിജയം ലക്ഷ്യമിട്ട് അജിൻക്യ രഹാനെ; കൊൽക്കത്ത ഇന്ന് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ലഖ്നൗ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

കൊൽക്കത്ത: ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും. ഈഡൻ ഗാർഡൻസിലാണ് മത്സരം നടക്കുന്നത്. ഇവിടെ നടന്ന പഞ്ചാബ് കിങ്സിനെതിരായ അവസാന മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം ലഭിച്ചിരുന്നു.

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജയിക്കാൻ കൊൽക്കത്തയ്ക്ക് കഴിഞ്ഞിട്ടില്ല. എന്നാൽ ലഖ്നൗ കളിച്ച രണ്ട് മത്സരങ്ങളിൽ ഒന്നിൽ ജയിക്കാൻ കഴിഞ്ഞത് ടീമിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.

കൊൽക്കത്തയുടെ ബാറ്റിങ് നിര ഭേദപ്പെട്ട പ്രകടനമാണ് ഇത് വരെ പുറത്തെടുത്തിട്ടുള്ളത്. എന്നാൽ ബൗളിങ് നിര വേണ്ട രീതിയിൽ ശോഭിക്കുന്നില്ല എന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നം. ടീമിന്റെ തുറുപ്പ് ചീട്ടായ സ്പിന്നര്‍മാരായ വരുണ്‍ ചക്രവര്‍ത്തിയും സുനില്‍ നരെയ്‌നും തിളങ്ങാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ മത്സരത്തിലെ ആദ്യ 11ൽ നിന്ന് ഇരുവരെയും ഒഴിവാക്കിയിരുന്നു. ഇന്നത്തെ മത്സരത്തിൽ ഇരുവരും കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണിൽ 25.2 കോടി രൂപയ്ക്ക് ടീമിലെത്തിച്ച ഓസ്‌ട്രേലിയൻ താരം കാമറൂണ്‍ ഗ്രീൻ ഇന്നത്തെ മത്സരത്തിൽ പന്തെറിയുമെന്നാണ് സൂചന. കാർത്തിക ത്യാഗി, അംഗ്‍കൃഷ് രഘുവംശി എന്നിവരിലാണ് ടീമിന്റെ പ്രതീക്ഷ.

മറുഭാഗത്ത് തികഞ്ഞ ആത്മവിശ്വാസത്തിലാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് ഉള്ളത്. ആദ്യ മത്സരത്തിൽ ഡൽഹിയോട് തോറ്റെങ്കിലും രണ്ടാം മത്സരത്തിൽ സൺ റൈസേഴ്‌സ് ഹൈദരാബാദിന് എതിരെ അവസാന ഓവറിൽ നേടിയ വിജയമാണ് ടീമിന് കരുത്താകുന്നത്.

എന്നാലും ടീമിൽ നിരവധി പ്രതിസന്ധികൾ ഇപ്പോഴുമുണ്ട് നിക്കോളാസ് പുരാൻ, മിച്ചൽ മാർഷ്,എയ്ഡന്‍ മാര്‍ക്രം എന്നിവർ ഇത് വരെ തിളങ്ങിയിട്ടില്ല. ഹസരംഗയെ പോലുള്ള സ്പിൻ ബൗളരുടെ അഭാവവും ടീമിന് തിരിച്ചടിയാണ്.

KKR vs LSG IPL 2026 Clash Under Rain Threat as Both Teams Struggle for Form.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

അടിക്കുന്ന പെട്രോളില്‍ കുറവുണ്ടോ എന്ന് സംശയമുണ്ടോ?, ഇനി ആശങ്ക വേണ്ട, ഇന്ധന അളവ് കൃത്യമാക്കാന്‍ പമ്പുകളില്‍ പരിശോധന; ചട്ടഭേദഗതി

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടി; 30,000 ത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് 'പ്രതീക്ഷ'

നിങ്ങൾ ലിപ്സ്റ്റിക് തിരഞ്ഞെടുക്കുമ്പോൾ ഇവ ശ്രദ്ധിക്കാറുണ്ടോ?

കഠിനമായ പനി, രോ​ഗികൾ രക്തംവാർന്ന് മരിക്കുന്നു; 'പഴയ' എബോളയുടെ 'പുതിയ' ഭീഷണി

SCROLL FOR NEXT