ഫോട്ടോ: ട്വിറ്റർ 
Sports

സെഞ്ചുറി തേടിയിറങ്ങി 45 റണ്‍സിന് പുറത്ത്; ആ ഡെലിവറി കണ്ട് അമ്പരന്ന് കോഹ്‌ലിയും

71ാം സെഞ്ചുറി ലക്ഷ്യമിട്ട വിരാട് കോഹ് ലിയുടെ ഇന്നിങ്‌സിന് തിരശീലയിട്ട് ശ്രീലങ്കന്‍ സ്പിന്നര്‍ എബുള്‍ഡെനിയുടെ സ്‌പെഷ്യല്‍ ഡെലിവറി

Author : സമകാലിക മലയാളം ഡെസ്ക്

മൊഹാലി: 71ാം സെഞ്ചുറി ലക്ഷ്യമിട്ട വിരാട് കോഹ് ലിയുടെ ഇന്നിങ്‌സിന് തിരശീലയിട്ട് ശ്രീലങ്കന്‍ സ്പിന്നര്‍ എബുള്‍ഡെനിയുടെ സ്‌പെഷ്യല്‍ ഡെലിവറി. 100ാം ടെസ്റ്റില്‍ കോഹ്‌ലി തന്റെ സെഞ്ചുറി വരള്‍ച്ച അവസാനിപ്പിക്കും എന്ന് പ്രതീക്ഷിച്ചിരുന്നവരെ നിരാശപ്പെടുത്തി 45 റണ്‍സിനാണ് ഇന്ത്യന്‍ മുന്‍ നായകന്‍ ഒന്നാം ഇന്നിങ്‌സില്‍ മടങ്ങിയത്. 

ലസിത് എംബുല്‍ഡെനിയയില്‍ നിന്ന് വന്ന ഫുള്ളര്‍ ഡെലിവറി പ്രതിരോധിക്കാന്‍ കോഹ് ലി ശ്രമിച്ചെങ്കിലും പന്ത് ഓഫ് സ്റ്റംപ് ഇളക്കി. 100ാം ടെസ്റ്റില്‍ തന്നെ പുറത്താക്കാന്‍ വന്ന ലങ്കന്‍ സ്പിന്നറുടെ സ്‌പെഷ്യല്‍ ഡെലിവറി കണ്ട് കോഹ് ലിയും അമ്പരന്നു. വിശ്വസിക്കാനാവാതെ ക്രീസില്‍ ഒരു നിമിഷം നിന്നാണ് കോഹ് ലി മടങ്ങിയത്. 

76 പന്തില്‍ നിന്ന് 5 ബൗണ്ടറിയോടെയാണ് കോഹ് ലി 45 റണ്‍സ് എടുത്തത്. ഇതിനിടയില്‍ ടെസ്റ്റില്‍ 8000 റണ്‍സ് എന്ന നേട്ടവും കോഹ്‌ലി പിന്നിട്ടു. റെഡ് ബോള്‍ ക്രിക്കറ്റില്‍ 8000 റണ്‍സ് കണ്ടെത്തുന്ന 8ാമത്തെ ഇന്ത്യന്‍ താരമാണ് കോഹ് ലി. 

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 55 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് എന്ന നിലയിലാണ്. 80 റണ്‍സിലേക്ക് എത്തിയപ്പോഴേക്കും ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായി. രോഹിത് ശര്‍മ 29 റണ്‍സ് എടുത്തും മായങ്ക് 33 റണ്‍സിനുമാണ് മടങ്ങിയത്. മൂന്നാം വിക്കറ്റില്‍ വിക്കറ്റില്‍ വിഹാരിയും കോഹ് ലിയും ചേര്‍ന്ന് 90 റണ്‍സ് കണ്ടെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT