ഫോട്ടോ: എഎഫ്പി 
Sports

കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം; ഫോം വീണ്ടെടുത്തതോടെ ആരാധകര്‍ക്ക് ഇരട്ടി മധുരം 

ഏകദിനത്തില്‍ 12344 റണ്‍സും ട്വന്റി20യില്‍ 3932 റണ്‍സും 8074 ടെസ്റ്റ് റണ്‍സുമാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്

സമകാലിക മലയാളം ഡെസ്ക്

അഡ്‌ലെയ്ഡ്: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് ഇന്ന് 34ാം ജന്മദിനം. ട്വന്റി20 ലോകകപ്പില്‍ നാല് കളിയില്‍ നിന്ന് മൂന്ന് അര്‍ധ ശതകവുമായി നില്‍ക്കുമ്പോള്‍ എത്തുന്ന ജന്മദിനം കോഹ്‌ലിക്കും ആരാധകര്‍ക്കും ഇരട്ടി മധുരമാവുന്നു. 

റണ്‍ മെഷീനുള്ള ജന്മദിനാശംസകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. സഹതാരങ്ങളും മുന്‍ താരങ്ങളും ഉള്‍പ്പെടെ സമൂഹത്തിന്റെ വിവിധ നിലകളില്‍ നിന്നുള്ളവര്‍ കോഹ് ലിക്ക് ആശംസയുമായി എത്തുന്നു. 

എല്ലാ ഫോര്‍മാറ്റിലുമായി 24350 റണ്‍സ് ആണ് വിരാട് കോഹ് ലി നേടിയത്. 71 സെഞ്ചുറികളുമായി സച്ചിന്റെ സെഞ്ചുറി റെക്കോര്‍ഡിലേക്ക് കോഹ്‌ലി നോട്ടമെറിയുന്നു. 128 അര്‍ധ ശതകങ്ങളാണ് കോഹ് ലിയുടെ പേരിലുള്ളത്. 50ന് മുകളില്‍ കോഹ് ലി സ്‌കോര്‍ ഉയര്‍ത്തിയത് 199 വട്ടവും. 

7 തവണ കോഹ് ലി ഇരട്ട ശതകത്തിലേക്ക് എത്തി. ഏകദിനത്തില്‍ 12344 റണ്‍സും ട്വന്റി20യില്‍ 3932 റണ്‍സും 8074 ടെസ്റ്റ് റണ്‍സുമാണ് കോഹ് ലിയുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ 27 സെഞ്ചുറിയിലേക്കും ഏകദിനത്തില്‍ 43 സെഞ്ചുറിയിലേക്കുമാണ് കോഹ് ലി എത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കു ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആന്റണി വീണ്ടും സജീവ നേതൃത്വത്തില്‍; 17 അംഗ കോര്‍ കമ്മിറ്റിയുമായി കോണ്‍ഗ്രസ്

പ്രതിമയില്‍ മാലയിടാന്‍ ക്രെയിനില്‍ കയറി; കുലുങ്ങിയതിന് ഓപ്പറേറ്ററുടെ മുഖത്ത് അടിച്ച് ബിജെപി എംപി; വിഡിയോ

ചാലക്കുടിയിൽ നവംബർ 10 വരെ ഗതാഗത നിയന്ത്രണം

റസൂല്‍ പൂക്കുട്ടി കേരള ചലച്ചിത്ര അക്കാദമി ചെയര്‍പേഴ്‌സണ്‍; കുക്കു പരമേശ്വരന്‍ വൈസ് ചെയര്‍പേഴ്‌സണ്‍

പ്രതിദിനം 70,000 പേര്‍; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് നാളെ മുതല്‍

SCROLL FOR NEXT