ചെന്നൈ: നിറത്തിന്റെ പേരിൽ താൻ നിരന്തരം താൻ അപമാനിക്കപ്പെട്ടിരുന്നു എന്ന് തുറന്ന് പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം എൽ ശിവരാമകൃഷ്ണൻ. 14-ാം വയസ് മുതൽ താൻ അപമാനിക്കപ്പെട്ടിരുന്നു. ടീമിലെ സഹതാരങ്ങൾ പോലും നിറത്തിന്റെ പേരിൽ തന്നെ കളിയാക്കിയിരുന്നു. തന്റെ ജീവിതത്തിൽ നടന്ന മോശപ്പെട്ട സംഭവങ്ങൾ ഒരു അഭിമുഖത്തിലാണ് എൽ ശിവരാമകൃഷ്ണൻ വെളിപ്പെടുത്തിയത്.
'' 14-ാം വയസിൽ ചെന്നൈയിലെ ചെപ്പാക്ക് സ്റ്റേഡിയത്തിൽ നെറ്റ് ബൗളറായി ഇന്ത്യൻ ടീമിനൊപ്പം ഞാൻ ചേർന്നിരുന്നു. പരിശീലനത്തിന് ശേഷം വസ്ത്രം മാറാൻ ഒരു മുറിയിലേക്ക് പോയപ്പോൾ ഒരു സീനിയർ ഇന്ത്യൻ താരം എന്നെ വിളിച്ചു. എന്നിട്ട് അദ്ദേഹത്തോട് ചെരുപ്പ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. ഒരു നിമിഷം പകച്ചു പോയ ഞാൻ അതല്ല എന്റെ പണി എന്ന് പറഞ്ഞു അവിടെ നിന്ന് പോകുക ആയിരുന്നു'' ശിവരാമകൃഷ്ണൻ പറഞ്ഞു.
ഗ്രൗണ്ട് സ്റ്റാഫ് അംഗമെന്നു തെറ്റിദ്ധരിച്ചതാണ് അയാൾ തന്നെ വിളിച്ചത്. അന്ന് വരെ വർണ്ണവിവേചനം എന്നത് എന്താണെന്ന് പോലും അറിയാത്ത ഒരു ബാലനായിരുന്നു താൻ എന്നും ആ അനുഭവം മനസിൽ വലിയ മുറിവ് ഉണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇത് ഒറ്റപ്പെട്ട സംഭവം മാത്രമായിരുന്നില്ല. തമിഴ്നാട് ടീമിനൊപ്പം കളിക്കുമ്പോൾ തന്നെ ചില പ്രമുഖ താരങ്ങൾ അദ്ദേഹത്തെ “കറുപ്പാ” എന്ന് വിളിച്ചിരുന്നു. മുംബൈ, ചണ്ഡീഗഢ്, ജലന്ധർ പോലുള്ള നഗരങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ ബൗണ്ടറിയോട് ചേർന്ന് ഫീൽഡ് ചെയ്യാൻ നിൽകുമ്പോൾ ചെയ്യുമ്പോൾ, പ്രേക്ഷകർ “എടാ കാക്കേ, നിനക്കെന്ത് പറ്റി” എന്ന് വിളിച്ച് പരിഹസിക്കാറുണ്ടായിരുന്നു.
'' മറ്റൊരു വേദനാജനകമായ സംഭവം 17-ാം പിറന്നാളിനാണ് സംഭവിച്ചത്. പിറന്നാളിന് മുറിക്കാനായി ഒരു കേക്ക് ഡ്രസിങ് റൂമിൽ കൊണ്ട് വന്നിരുന്നു. ഇത് കണ്ട ഒരു സീനിയർ താരം പറഞ്ഞ വാക്കുകൾ എന്നെ ഞെട്ടിച്ചു. ഇത്ര കറുത്ത കുട്ടിക്ക് കറുത്ത ചോക്ലേറ്റ് കേക്ക് തന്നെയാണ് ശരി എന്നാണ് അയാൾ പറഞ്ഞത്. ഇത് കേട്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. ഞാൻ മാറി നിന്ന് കരഞ്ഞു'' ശിവരാമകൃഷ്ണൻ വ്യക്തമാക്കി.
ഒടുവിൽ സുനിൽ ഗാവസ്‌കർ ആണ് എന്നെ ആശ്വസിപ്പിച്ചത്. പിന്നീട്, കണ്ണീരോടെ താൻ കേക്ക് മുറിച്ചു. ഈ അനുഭവങ്ങൾ തന്നെ മാനസികമായി തകർത്തെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ താൻ വർണ വിവേചനത്തിന്റെ ഇരയാണെന്നു തുറന്നടിച്ചു കൊണ്ട് ബിസിസിഐ കമന്ററി പാനലിൽ നിന്നും എൽ ശിവരാമകൃഷ്ണൻ വിരമിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates