Lionel Messi, Donald Trump x
Sports

ട്രംപിനെ കണ്ടു, കൈയടിച്ച് പിന്തുണയും; മെസിക്കെതിരെ വന്‍ വിമര്‍ശനം

പെലെയേക്കാള്‍ മികച്ച താരം മെസിയെന്ന് യുഎസ് പ്രസിഡന്റ്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പിന്തുണച്ച അര്‍ജന്റീന ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിക്ക് എതിരെ വ്യാപക വിമര്‍ശനം. 2025ലെ മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്‍മാരായ ഇന്റര്‍ മയാമിക്ക് വൈറ്റ് ഹൗസില്‍ നല്‍കിയ സ്വീകരണത്തില്‍ ഇറാനെതിരെയുള്ള ആക്രമണത്തെ ട്രംപ് ന്യായീകരിച്ച് സംസാരിച്ചിരുന്നു. ട്രംപിന്റെ ഈ പ്രസ്താവനയ്ക്ക് മെസി കൈയടിച്ചതാണ് വിവാദത്തിനിടയാക്കിയത്.

പിന്നാലെയാണ് കടുത്ത വിമര്‍ശനവുമായി ആരാധകര്‍ രംഗത്തെത്തിയത്. ആയിരക്കണക്കിനു ആളുകളുടെ മരണത്തിനു ഇടയാക്കിയ ആക്രമണത്തെ മെസി പിന്തുണയ്ക്കുന്നുവെന്ന ആക്ഷേപമാണ് കടുത്ത രീതിയില്‍ ആരാധകര്‍ ഉയര്‍ത്തുന്നത്.

ചടങ്ങിനിടെ മെസി ട്രംപിന് മയാമിയുടെ ജേഴ്‌സി കളറായ പിങ്ക് നിറത്തിലുള്ള ഫുട്‌ബോളും ഒപ്പിട്ട് സമ്മാനിച്ചു. ടീം അധികൃതര്‍ ജേഴ്‌സിയും വാച്ചും ട്രംപിനു സമ്മാനമായി നല്‍കി. മേജര്‍ ലീഗ് സോക്കര്‍ ചാംപ്യന്‍മാരാകുന്ന ടീമുകള്‍ വൈറ്റ് ഹൗസില്‍ എത്തി പ്രസിഡന്റിനൊപ്പം വിജയം ആഘോഷിക്കുന്ന പതിവുണ്ട്. ഇതിന്റെ ഭാഗമായാണ് മെസി അടക്കമുള്ള ടീം അംഗങ്ങള്‍ വൈറ്റ് ഹൗസിലെത്തി ട്രംപിനൊപ്പം ജയം ആഘോഷിച്ചത്.

ഇതിന്റെ വിഡിയോയും ഫോട്ടോയും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് അതിനു താഴെ ആരാധകര്‍ വിമര്‍ശനവുമായി എത്തിയത്. ചിലര്‍ അഭിനന്ദനം അറിയിച്ചും പോസ്റ്റുകള്‍ ഇടുന്നുണ്ട്. അതിനിടെ പെലെയേക്കാള്‍ മികച്ച താരം മെസിയാണെന്ന അഭിപ്രായവും ട്രംപ് പങ്കിട്ടു.

Lionel Messi walked into the White House with Donald Trump a big talking point among fans online

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാര്യവട്ടത്ത് ഇന്ത്യക്ക് 'ഇരട്ട ശതകം'; റെക്കോര്‍ഡ് തിരുത്തി കോഹ്‌ലി, കളം നിറഞ്ഞ് ഗില്‍; വിന്‍ഡീസിനെതിരെ 8 വിക്കറ്റ് വിജയം

Weekly horoscope (September 27- October 03, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

നീറ്റ് ചോദ്യച്ചോര്‍ച്ച: എന്‍ടിഎ ഓഫീസ് ഇനി കനത്ത സുരക്ഷയില്‍; കാവലിന് സിഐഎസ്എഫ്

പ്രതിഷേധം ഫലം കണ്ടു; സിജെപി നേതാവിനെയും പ്രവർത്തകരെയും വിട്ടയച്ചു

തേനീച്ച ആക്രമണം; കാട്ടിൽ അകപ്പെട്ട വിദ്യാർഥികളെ രക്ഷപ്പെടുത്തി, 12 പേർക്ക് പരിക്ക് - Video