ലയണല്‍ മെസി  എക്സ്
Sports

മെസി അര്‍ജന്റീന ടീമില്‍; ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെ കളിച്ചേക്കും

ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള 28 അംഗ പ്രാഥമിക സംഘത്തെ പ്രഖ്യാപിച്ച് അര്‍ജന്റീന

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്‌സ്: ഇതിഹാസ താരവും നായകനുമായ ലയണല്‍ മെസി അര്‍ജന്റീന ദേശീയ ടീമിലേക്ക് തിരിച്ചെത്തുന്നു. അടുത്ത മാസം നടക്കുന്ന ലോകകപ്പ് യോഗ്യതാ പോരാട്ടത്തിനുള്ള അര്‍ജന്റീനയുടെ പ്രാഥമിക സംഘത്തെ കോച്ച് ലയണല്‍ സ്‌കലോനി പ്രഖ്യാപിച്ചു. ഈ പട്ടികയില്‍ മെസിയും ഇടംപിടിച്ചു.

ചിലി, കൊളംബിയ ടീമുകള്‍ക്കെതിരെയാണ് ലോക ചാംപ്യന്‍മാരായ അര്‍ജന്റീനയുടെ അടുത്ത ലോകകപ്പ് യോഗ്യതാ പോരാട്ടങ്ങള്‍. 28 അംഗ പ്രഥാമിക സംഘത്തെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

37കാരനായ ഇതിഹാസം മാര്‍ച്ചിനു ശേഷം ദേശീയ ടീമില്‍ കളിച്ചിട്ടില്ല. പരിക്കിനെ തുടര്‍ന്നു വിശ്രമത്തിലായിരുന്നു. അതിനിടെ യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ പോരാട്ടങ്ങളിലും താരം കളിച്ചില്ല. എന്നാല്‍ ഈ മത്സരങ്ങള്‍ മെസിയുടെ അഭാവത്തിലും അര്‍ജന്റീന ജയിച്ചു കയറിയിരുന്നു.

നിലവില്‍ ലോകകപ്പ് യോഗ്യത ഉറപ്പിക്കാന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചിട്ടുണ്ട്. യുറുഗ്വെ, ബ്രസീല്‍ ടീമുകള്‍ക്കെതിരായ വിജയത്തോടെ തന്നെ അവര്‍ യോഗ്യത ഉറപ്പാക്കിയിരുന്നു.

ഇനി നടക്കാനുള്ള മത്സരങ്ങള്‍ അര്‍ജന്റീനയെ സംബന്ധിച്ചു പരിശീലന പോരാട്ടം കൂടിയാണ്. വരുന്ന കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തുകയും അവരുടെ ലക്ഷ്യമാണ്.

ചിലിക്കെതിരെ എവേ പോരാട്ടമാണ് അര്‍ജന്റീന കളിക്കുന്നത്. ജൂണ്‍ അഞ്ചിനാണ് മത്സരം. കൊളംബിയക്കെതിരെ ബ്യൂണസ് അയേഴ്‌സിലാണ് പോരാട്ടം. ജൂണ്‍ 10നാണ് മത്സരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT