M Sreeshankar x
Sports

ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ച് ശ്രീശങ്കർ; നീന്തലിൽ സാജൻ പ്രകാശും

കോമൺവെൽത്ത് ​ഗെയിംസിൽ മലയാളി താരങ്ങളുടെ മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളായ മലയാളി താരങ്ങൾക്ക് മുന്നേറ്റം. ലോങ് ജംപിൽ ശ്രീശങ്കറും നീന്തലിൽ സാജൻ പ്രകാശും ഫൈനലിലേക്ക് മുന്നേറി. ലോങ് ജംപ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ ഫൈനൽ ഉറപ്പിച്ചു. 8.01 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് കടന്നത്. 8 മീറ്ററാണ് ഫൈനലിലേക്ക് കടക്കാൻ വേണ്ട ദൂരം.

നീന്തലിൽ മലയാളി താരം സാജൻ പ്രകാശും ഫൈനലിലേക്ക് യോഗ്യത നേടി. 200 മീറ്റർ ബട്ടർഫ്ലൈ വിഭാഗത്തിലാണ് സാജൻ ഫൈനൽ യോഗ്യത ഉറപ്പിച്ചത്. ഹീറ്റ്‌സിൽ സാജൻ രണ്ടാമതായി ഫിനിഷ് ചെയ്തു. 1.58.59 സമയത്തിലാണ് ഫിനിഷ് ചെയ്തത്. മൊത്തം ഹീറ്റ്‌സും പരിഗണിക്കുമ്പോൾ ആറാമതാണ് സാജൻ.

പുരുഷൻമാരുടെ 100 മീറ്റർ ഹീറ്റ്‌സിൽ ഗുരീന്ദർവീർ സിങ് രണ്ടാമതെത്തി. 10.39 സെക്കൻഡിൽ ഓടിയെത്തിയാണ് ഗുരീന്ദർവീർ രണ്ടാമതായി ഫിനിഷ് ചെയ്തത്. എന്നാൽ താരത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. എല്ലാ ഹീറ്റ്‌സിൽ നിന്നുമായി മികച്ച സമയം കണ്ടെത്തുന്ന പത്ത് താരങ്ങൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.

M Sreeshankar qualified for the Long Jump final with an 8.01m leap

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉറപ്പ് നല്‍കിയതാണ്, പിന്‍മാറ്റം വിശ്വാസവഞ്ചനയാണ്'; വാക്ക് പാലിച്ചില്ലെങ്കില്‍ ശക്തമായ നടപടിയെന്ന് സിജെപി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ഭാഗ്യതാര ലോട്ടറി ഫലം പ്രഖ്യാപിച്ചു| Bhagyathara BT 64 lottery result

പെന്‍ഷന്‍ പ്ലാന്‍ നോക്കുന്നുണ്ടോ?; ഡിഫേര്‍ഡ് ആന്വിറ്റി പ്ലാനില്‍ കൂടുതല്‍ നേട്ടം: അറിയാം എല്‍ഐസി ന്യൂ ജീവന്‍ ശാന്തി

ISRO: ഡിഗ്രി മതി, കേരളത്തിലടക്കം 242 ഒഴിവുകൾ; വിജ്ഞാപനം പുറത്തിറങ്ങി!

പിഎസ്‌സി സമരത്തിന് പിന്തുണയുമായി ടൊവിനോയും നസ്ലെനും ചന്തുവും; നേരിട്ടിറങ്ങാന്‍ രഞ്ജി ഹരിദാസ്?