ഡേവിഡ് വില്ലി/ഫോട്ടോ: ട്വിറ്റർ 
Sports

'ഇതിലും എളുപ്പം ടീമിനായി കോഫി ഉണ്ടാക്കാനാണ്'; ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്ന വെല്ലിവിളി ചൂണ്ടി ബാംഗ്ലൂര്‍ താരം

ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്നതിലും ഭേദം സഹതാരങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡേവിഡ് വില്ലി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യയില്‍ പവര്‍പ്ലേയില്‍ പന്തെറിയുന്നതിലും ഭേദം സഹതാരങ്ങള്‍ക്ക് കാപ്പി ഉണ്ടാക്കി കൊടുക്കുന്നതാണെന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം ഡേവിഡ് വില്ലി. സ്വിങ്ങിന് അനുകൂലമായ സാഹചര്യങ്ങളില്‍ പന്തെറിഞ്ഞ് എത്തിയ ഇംഗ്ലണ്ട് താരം ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഇണങ്ങി വരുന്നതേയുള്ളു.

പഞ്ചാബ് കിങ്‌സിന് എതിരായ ബാംഗ്ലൂരിന്റെ കളിയില്‍ മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങിയ ഡേവിഡ് വില്ലിക്ക് വിക്കറ്റ് വീഴ്ത്താനും കഴിഞ്ഞില്ല. കൊല്‍ക്കത്തക്ക് എതിരായ കളിയില്‍ ഡേവിഡ് വില്ലി രണ്ട് ഓവറില്‍ വഴങ്ങിയത് 7 റണ്‍സ് മാത്രവും. 

തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ വീഴ്ത്താന്‍ സാധിക്കുമെന്ന് ഡേവിഡ് വില്ലി

രാജസ്ഥാന് എതിരായ കളിയില്‍ തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ വീഴ്ത്താന്‍ സാധിക്കുമെന്ന പ്രതീക്ഷയും വില്ലി പങ്കുവെച്ചു. സെഞ്ചുറി നേടിയാണ് ബട്ട്‌ലര്‍ വരുന്നത്. വിസ്മയിപ്പിക്കുന്ന കളിക്കാരനാണ് ബട്ട്‌ലര്‍. ലോകത്തിന്റെ പല ഭാഗങ്ങളിലും ബട്ട്‌ലര്‍ ഈ മികവ് പുറത്തെടുത്ത് കഴിഞ്ഞു. കളിയുടെ തുടക്കത്തില്‍ തന്നെ ബട്ട്‌ലറെ എനിക്ക് പുറത്താക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഡേവിഡ് വില്ലി പറഞ്ഞു. 

ഏറ്റവും ഒടുവിലായി വാങ്കഡെയില്‍ രാജസ്ഥാനും ബാംഗ്ലൂരും ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനായിരുന്നു ജയം. അന്ന് 181 റണ്‍സ് ബാംഗ്ലൂര്‍ ചെയ്‌സ് ചെയ്ത് ജയിച്ചു. കോഹ് ലിയുടേയും പടിക്കലിന്റേയും റെക്കോര്‍ഡ് കൂട്ടുകെട്ടാണ് ഇവിടെ ബാംഗ്ലൂരിനെ തുണച്ചത്. എന്നാലിന്ന് പടിക്കല്‍ ബാംഗ്ലൂരിന്റെ എതിര്‍ ചേരിയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT