Matthew Breetzke, Keshav Maharaj x
Sports

9 വിക്കറ്റുകള്‍ '101 റണ്‍സില്‍' നിലം പൊത്തി, ഓസ്‌ട്രേലിയ തവിടുപൊടി!

മാര്‍ക്കോ യാന്‍സൻ 59 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 75 റണ്‍സ്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ഡര്‍ബന്‍: ഒന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക. 67 റണ്‍സ് വിജയവുമായാണ് പ്രോട്ടീസ് പരമ്പരയ്ക്ക് ഗംഭീര തുടക്കമിട്ടത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് അടിച്ചെടുത്തു. ഓസീസിന്റെ പോരാട്ടം 41.2 ഓവറില്‍ 230 റണ്‍സില്‍ അവസാനിപ്പിച്ചാണ് ദക്ഷിണാഫ്രിക്ക പരമ്പരയില്‍ മുന്നിലെത്തിയത്.

ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്കായി മാത്യു ബ്രീസ്‌കെ കിടിലന്‍ സെഞ്ച്വറിയുമായി കളം വാണു. തുടക്കത്തില്‍ പരുങ്ങിയ ദക്ഷിണാഫ്രിക്ക ട്രാക്കിലായത് ബ്രീസ്‌കെ ക്രീസില്‍ എത്തിയ ശേഷമാണ്. താരത്തിന്റെ രണ്ടാം ഏകദിന സെഞ്ച്വറിയാണിത്. 106 പന്തില്‍ 14 ഫോറും 2 സിക്‌സും സഹിതം 112 റണ്‍സാണ് ബ്രീസ്‌കെ സ്വന്തമാക്കിയത്.

ഏഴാമനായി ക്രീസിലെത്തിയ മാര്‍ക്കോ യാന്‍സന്റെ മിന്നല്‍ ബാറ്റിങും ഓസീസിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്നതായി. താരം 59 പന്തില്‍ 7 ഫോറും 4 സിക്‌സും സഹിതം 75 റണ്‍സ് തൂക്കി. താരത്തിന്റെ മൂന്നാം ഏകദിന അര്‍ധ സെഞ്ച്വറിയാണിത്. 30 റണ്‍സെടുത്ത ക്യാപ്റ്റന്‍ ടെംബ ബവുമ, 27 റണ്‍സെടുത്ത റിയാന്‍ റിക്കല്‍ടന്‍ എന്നിവരും പ്രോട്ടീസ് നിരയില്‍ ഭേദപ്പെട്ട ബാറ്റിങ് പുറത്തെടുത്തു.

ഓസ്‌ട്രേലിയക്കായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. ആദം സാംപ 2 വിക്കറ്റ് സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡ് ഒരു വിക്കറ്റെടുത്തു.

ജയത്തിലേക്ക് ബാറ്റെടുത്ത ഓസീസിനായി ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷും ട്രാവിസ് ഹെഡും ചേര്‍ന്നു കത്തും തുടക്കമാണ് നല്‍കിയത്. 10ാം ഓവറിന്റെ രണ്ടാം പന്തില്‍ മിച്ചല്‍ മാര്‍ഷ് പുറത്താകുമ്പോള്‍ ഓസ്‌ട്രേലിയന്‍ സ്‌കോര്‍ 90ല്‍ എത്തിയിരുന്നു. മിച്ചല്‍ മാര്‍ഷ് ആളികത്തിയാണ് മടങ്ങിയത്. താരം വെറും 36 പന്തില്‍ 6 സിക്‌സും 5 ഫോറും സഹിതം അടിച്ചെടുത്തത് 60 റണ്‍സ്.

സ്‌കോര്‍ 129ല്‍ നില്‍ക്കെ ട്രാവിസ് ഹെഡ് പുറത്ത്. താരം 37 പന്തില്‍ 36 റണ്‍സെടുത്തു മടങ്ങി. സ്‌കോര്‍ 129ല്‍ നില്‍ക്കെ ട്രാവിസ് ഹെഡ് പുറത്ത്. താരം 37 പന്തില്‍ 36 റണ്‍സെടുത്തു മടങ്ങി. 17ാം ഓവറിലെ ആദ്യ പന്തിലാണ് ഹെഡ് പുറത്തായത്. 16 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് സ്‌കോര്‍ 1 വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലായിരുന്നു. എന്നാല്‍ ഹെഡ് മടങ്ങിയതിനു പിന്നാലെ അവരുടെ തകര്‍ച്ചയും തുടങ്ങി. ശേഷിച്ച 9 വിക്കറ്റുകള്‍ 101 റണ്‍സില്‍ നിലം പൊത്തി!

മൂന്നാമനായി ക്രീസിലെത്തിയ കൂപ്പര്‍ കോണോലിയും അല്‍പ്പനേരം ക്രീസില്‍ നിന്നു. മൂന്നാം വിക്കറ്റായി ജോഷ് ഇംഗ്ലിസ് അതിനിടെ അതിവേഗം മടങ്ങി. സ്‌കോര്‍ 134ല്‍ എത്തിയിരുന്നു അപ്പോള്‍. 156ല്‍ വച്ച് കോണോലിയും മടങ്ങി. താരം 4 ഫോറും ഒരു സിക്‌സും സഹിതം 38 റണ്‍സെടുത്തു.

പിന്നീട് ഒരറ്റത്ത് മാറ്റ് റെന്‍ഷോ നിന്നെങ്കിലും മറുഭാഗത്ത് തുരുതുരെ വിക്കറ്റുകള്‍ കൊഴിഞ്ഞു. റെന്‍ഷോ ഏഴാം വിക്കറ്റായി മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 215 റണ്‍സായിരുന്നു. ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ 15 റണ്‍സിനിടെ നിലംപൊത്തിയതോടെ ഓസീസ് പതനവും പൂര്‍ത്തിയായി.

കേശവ് മഹാരാജിന്റെ സ്പിന്നിനു മുന്നിലാണ് ഓസ്‌ട്രേലിയക്ക് അടിതെറ്റിയത്. താരം 9.2 ഓവറില്‍ വെറും 20 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തി. കോര്‍ബിന്‍ ബോഷ്, ബ്യോണ്‍ ഫോര്‍ടുയിന്‍ എന്നിവര്‍ 2 വിക്കറ്റെടുത്തു. മാര്‍ക്കോ യാന്‍സന്‍, ജെറാര്‍ഡ് കോറ്റ്‌സി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പ്രോട്ടീസിനായി പന്തെറിഞ്ഞവര്‍ക്കെല്ലാം വിക്കറ്റ് വീഴ്ത്താനും സാധിച്ചു.

South Africa produced a stunning turnaround to beat Australia by 67 runs, with the hosts collapsing from 129 for 1 after 16 overs to lose their final nine wickets for just 101 runs. Keshav Maharaj led the fightback with a superb 4 for 20 in 9.2 overs

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം മൃഗശാല മാറ്റുമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി; 'പകരം മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം'

ശബരിമലയിലെ സ്വര്‍ണക്കിരീടം സുരക്ഷിതം, അരവണ ക്ഷാമം ഉണ്ടാകില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

'ഇന്ത്യയിൽ ഫുട്ബോൾ സംസ്കാരമില്ല'! ആഞ്ചലോട്ടി

അച്ഛന് ഭക്ഷണം നൽകി; അയൽക്കാരായ ദമ്പതികൾക്ക് നേരെ 31കാരന്റെ ആക്രമണം, അറസ്റ്റിൽ

വീടിനുമുന്നില്‍ കളിച്ചുകൊണ്ടിരുന്ന അഞ്ചു വയസുകാരനെ പുലി ആക്രമിച്ചു; തലയ്ക്ക് ഗുരുതര പരിക്ക്