ഫോട്ടോ: എഎഫ്പി 
Sports

ഇന്ത്യയെ വിറപ്പിച്ച മെഹ്ദി ഹസന്‍, ജഴ്‌സി സമ്മാനിച്ച് കോഹ്‌ലി

ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കേണ്ടി വന്നിട്ടും വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിനായി

Author : സമകാലിക മലയാളം ഡെസ്ക്

ധാക്ക: 145 റണ്‍സ് മാത്രം വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ഇന്ത്യ 74-7ലേക്കാണ് വീണത്. ചെറിയ വിജയ ലക്ഷ്യം പ്രതിരോധിക്കേണ്ടി വന്നിട്ടും വിജയ പ്രതീക്ഷ നിലനിര്‍ത്താന്‍ ബംഗ്ലാദേശിനായി. അതിന് സഹായിച്ചത് അഞ്ച് വിക്കറ്റ് പിഴുത മെഹ്ദി ഹസനും. 

മെഹ്ദി ഹസന്റെ ഭീഷണിയേയും മറികടന്ന് അശ്വിനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. ജയത്തിന് പിന്നാലെ മെഹ്ദി ഹസന് ജഴ്‌സി സമ്മാനമായി നല്‍കുകയായിരുന്നു കോഹ്‌ലി. 

കോഹ്‌ലി ഏകദിന ജഴ്‌സി സമ്മാനിക്കുന്ന ഫോട്ടോ മെഹ്ദി ഹസനാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മഹാനായ ക്രിക്കറ്റ് താരത്തില്‍ നിന്ന് സ്‌പെഷ്യല്‍ സുവനീര്‍ എന്നാണ് മെഹ്ദി ഹസന്‍ ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്. 

അശ്വിന്റേയും ശ്രേയസ് അയ്യരുടേയും എട്ടാം വിക്കറ്റിലെ 71 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തിലാണ് ഇന്ത്യ ടെസ്റ്റ് പരമ്പര 2-0ന് തൂത്തുവാരിയത്. ശ്രേയസ് അയ്യര്‍ 29 റണ്‍സും അശ്വിന്‍ 42 റണ്‍സും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം