മിച്ചൽ സ്റ്റാർക്ക്/ ട്വിറ്റർ 
Sports

'ആദ്യ മത്സരം ജയിച്ചിട്ട് നേരില്‍ കാണാം'- ഇന്ത്യക്കെതിരെ ഒന്നാം ടെസ്റ്റില്‍ കളിക്കില്ലെന്ന് സ്റ്റാര്‍ക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ കളിക്കാനിറങ്ങില്ലെന്ന് വ്യക്തമാക്കി ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. കൈവിരലിന് പരിക്കേറ്റ് വിശ്രമിക്കുകയാണ് സ്റ്റാര്‍ക്ക്. പരിക്ക് പൂര്‍ണമായി ഭേദമാകുന്നതിന്റെ ഭാഗമായാണ് താരം ആദ്യ ടെസ്റ്റില്‍ നിന്ന് മാറി നില്‍ക്കുന്നത്. 

ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെയാണ് താരത്തിന്റെ വിരലിന് പരിക്കേറ്റത്. പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ താരം ഇറങ്ങിയിരുന്നില്ല. 

വരുന്ന രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ പരിക്ക് പൂര്‍ണമായും ഭേദമാകുമെന്ന് താരം പ്രതീക്ഷ പങ്കിട്ടു. ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം ഡല്‍ഹിയില്‍ വച്ച് നേരില്‍ കാണാമെന്ന് അദ്ദേഹം സഹതാരങ്ങളോട് വ്യക്തമാക്കി. 

ഫെബ്രുവരി ഒന്‍പതിനാണ് ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിക്കായുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടകമാകുന്നത്. നാഗ്പുരിലാണ് ആദ്യ പോരാട്ടം. റണ്ടാം ടെസ്റ്റ് ഡല്‍ഹിയിലും മൂന്നാം ടെസ്റ്റ് ധരംശാലയിലും നാലാം ടെസ്റ്റ് അഹമദാബാദിലുമാണ് അരങ്ങേറുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT