ഫയല്‍ ചിത്രം 
Sports

ബൂമ്രയെ ഷമി പിന്നിലേക്ക് മാറ്റുന്നു, ടെസ്റ്റിലെ കണക്കുകളില്‍ മുന്‍പില്‍ 

200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറാണ് മുഹമ്മദ് ഷമി

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ മുഹമ്മദ് ഷമിയാണ് തിളങ്ങിയത്. അഞ്ച് വിക്കറ്റ് സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്കയുടെ ആദ്യ ഇന്നിങ്‌സില്‍ ഷമി വീഴ്ത്തി. ഇതോടെ ബൂമ്രയെ മറികടക്കുകയാണോ ഷമി എന്ന ചോദ്യം ഉയരുന്നു. 

200 ടെസ്റ്റ് വിക്കറ്റ് നേട്ടത്തിലേക്ക് വേഗത്തില്‍ എത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ പേസറാണ് മുഹമ്മദ് ഷമി. കപില്‍ ദേവ്, ജവഗല്‍ ശ്രീനാഥ് എന്നിവരാണ് ഷമിയേക്കാള്‍ കുറഞ്ഞ മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് കണ്ടെത്തിയത്. 

16 ടെസ്റ്റില്‍ നിന്ന് 58 വിക്കറ്റ്

കഴിഞ്ഞ മൂന്ന് വര്‍ഷത്തിന് ഇടയില്‍ 16 ടെസ്റ്റില്‍ നിന്ന് 58 ടെസ്റ്റ് വിക്കറ്റ് ആണ് ബൂമ്ര നേടിയത്. ഈ സമയത്ത് ബൂമ്രയേക്കാള്‍ കൂടുതല്‍ വിക്കറ്റ് ഷമി വീഴ്ത്തിയിട്ടുണ്ട്. 55 വിക്കറ്റാണ് ബൂമ്ര വീഴ്ത്തിയത്. ഇവിടെ 85 വിക്കറ്റ് വീഴ്ത്തിയ അശ്വിന്‍ ആണ് ഒന്നാമത്. 

ഭരത് അരുണ്‍ ബൗളിങ് പരിശീലകനായി ചുമതലയേറ്റതിന് പിന്നാലെയാണ് ഷമി ഇന്ത്യയുടെ വിശ്വസ്തനായി മാറിയത്. 27.10 ആണ് ഷമിയുടെ ടെസ്റ്റ് ആവറേജ്. 2021ല്‍ 19.53 ആണ് ഷമിയുടെ ആവറേജ്. 5 കളിയില്‍ നിന്ന് വീഴ്ത്തിയത് 17 വിക്കറ്റ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'