Morocco Team A P
Sports

മൊറോക്കോ അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് ജേതാക്കള്‍; അര്‍ജന്റീനയെ തകര്‍ത്തു

വിജയത്തോടെ ഘാനക്ക് ശേഷം ലോകചാംപ്യന്‍മാരാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം കൂടിയായി മൊറോക്കോ

Author : സമകാലിക മലയാളം ഡെസ്ക്

സാന്റിയാഗോ: അണ്ടര്‍ 20 ഫുട്‌ബോള്‍ ലോകകപ്പ് കീരീടം മൊറോക്കയ്ക്ക്. ഫൈനലില്‍ ഫൈനലില്‍  അര്‍ജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് മൊറോക്കോ തകര്‍ത്തത്. ഇരട്ട ഗോള്‍ നേടിയ യാസിര്‍ സാബിരിയാണ് മൊറോക്കയുടെ വിജയശില്‍പി.

വിജയത്തോടെ ഘാനക്ക് ശേഷം ലോകചാംപ്യന്‍മാരാകുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യം കൂടിയായി മൊറോക്കോ മാറി. 12-ാം മിനിറ്റില്‍ ഫ്രീ കിക്ക് വലയിലെത്തിച്ചാണ് സാബിരി മൊറോക്കോയുടെ കുതിപ്പിന് തുടക്കമിട്ടത്. 29-ാം മിനിറ്റില്‍ രണ്ടാം ഗോളും നേടി വിജയം ഉറപ്പിച്ചു.

ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ ഏല്‍ക്കുന്ന ആദ്യ തോല്‍വി കൂടിയാണ് ഫൈനലിലേത്. 1983 ല്‍ ബ്രസീലിനോട് തോറ്റ ശേഷം, ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.

Morocco wins the U-20 Football World Cup tournament.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT