MS Dhoni, Virat Kohli  x
Sports

'തല'യുടെ റാഞ്ചിയിലെ വീട്ടിൽ 'കിങ്'! ഒന്നിച്ച് ഡിന്നർ; സ്വന്തം കാറിൽ കോഹ്‍ലിയെ ഡ്രോപ് ചെയ്ത് ധോനി (വിഡിയോ)

ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഈ മാസം 30 മുതൽ റാഞ്ചിയിൽ

സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോനിയെ വീട്ടിലെത്തി സന്ദർശിച്ച് ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി. ഇന്ത്യ- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയതാണ് കോഹ്‍ലി. അതിനിടെയാണ് താരം ധോനിയുടെ ഫാം ഹൗസ് സന്ദർശിച്ചത്.

ധോനിയുടെ വീട്ടിൽ നിന്നാണ് കോഹ്‍ലി അത്താഴം കഴിച്ചത്. കോഹ്‍ലിയെ അത്താഴത്തിനു ശേഷം ധോനി സ്വന്തം കാറിൽ ഹോട്ടൽ മുറിയിൽ ഡ്രോപ്പ് ചെയ്യാനും മറന്നില്ല. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. വൻ സുരക്ഷ സാന്നാഹത്തിലായിരുന്നു കോഹ്‍ലിയുടെ സന്ദർശനം. വീടിനു പുറത്തടക്കം ഓട്ടേറെ ആരാധകരും താരങ്ങളെ കാണാനായി തടിച്ചുകൂടിയിരുന്നു.

ധോനി ഡ്രൈവ് ചെയ്യുമ്പോൾ മുന്നിലെ സീറ്റിൽ ഇരിക്കുന്ന കോഹ്‍ലിയും ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. റീ യൂണിയൻ ഓഫ് ദി ഇയർ എന്ന അടിക്കുറിപ്പോടെയാണ് ധോനി- കോഹ്‍ലി കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ പുറത്തു വന്നത്. നിലവിൽ ടെസ്റ്റ്, ടി20 മത്സരങ്ങളിൽ നിന്നു വിരമിച്ച കോഹ്‍ലി കുടുംബത്തോടൊപ്പം ലണ്ടനിലാണ് താമസം. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായാണ് താരം ഇന്ത്യയിലെത്തിയത്.

ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയിലെ ആദ്യ പോരാട്ടത്തിന് റാഞ്ചിയാണ് വേദിയാകുന്നത്. ഈ മാസം 30 മുതലാണ് പരമ്പര. രണ്ടാം പോരാട്ടം ഡിസംബർ മൂന്നിന് റായ്പുരിലും മൂന്നാം മത്സരം ഡിസംബർ ആറിന് വിശാഖപട്ടണത്തും നടക്കും. ടെസ്റ്റ് പരമ്പരയിൽ വൈറ്റ്‍വാഷ് ചെയ്യപ്പെട്ട ഇന്ത്യയ്ക്ക് മുഖം രക്ഷിക്കാൻ ഏകദിന പരമ്പര വിജയം നിർണായകമാണ്.

A heartwarming reunion took place in Ranchi as Indian cricketers Virat Kohli visited MS Dhoni.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെതിരെ കടുത്ത നടപടി വേണമായിരുന്നു; പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായമുണ്ടായിരുന്നു: രമേശ് ചെന്നിത്തല

ലക്ഷത്തില്‍ നിന്നും കോടികളിലേക്ക്, കുതിപ്പ് തുടരുന്ന 'എക്കോ'; സന്ദീപ് പ്രദീപ് ചിത്രം ആദ്യ വാരം നേടിയത് എത്ര?

ഒന്നര ലക്ഷം രൂപ വരെ ശമ്പളം, സിഡ്ബിയിൽ കൺസൾട്ടന്റ് ക്രെഡിറ്റ് അനലിസ്റ്റ് ഒഴിവുകൾ

ഡിറ്റ് വാ ചുഴലിക്കാറ്റ്‌ ബംഗാൾ ഉൾക്കടലിന് മുകളിൽ, കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത, യെല്ലോ അലർട്ട്

ചോറ്, പരിപ്പ്, സാമ്പാര്‍, അവിയല്‍...., ഓരോ ദിവസവും ഓരോ പായസം; ശബരിമലയില്‍ സദ്യ ചൊവ്വാഴ്ച മുതല്‍

SCROLL FOR NEXT