Muhammad Rayhan 
Sports

7 വിക്കറ്റുകൾ പിഴുത് മുഹമ്മദ് റെയ്ഹാൻ; മുംബൈയെ മെരുക്കി കേരളം

വിജയ് മർച്ചൻ്റ് ട്രോഫി പോരാട്ടത്തിന്റെ ഒന്നാം ഇന്നിങ്സിൽ മുംബൈ 312ന് പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: 16 വയസിൽ താഴെയുള്ളവർക്കായുള്ള വിജയ് മർച്ചൻ്റ് ട്രോഫിയിൽ കേരളത്തിനെതിരെ മുംബൈയുടെ ആദ്യ ഇന്നിങ്സ് 312 റൺസിന് അവസാനിച്ചു. ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ ഉജ്ജ്വല ബൗളിങാണ് ആദ്യ ദിവസം കേരളത്തിന് മുതൽക്കൂട്ടായത്. ആയുഷ് ഷെട്ടി, അർജുൻ ഗദോയ, ഹർഷ് ശൈലേഷ് എന്നിവ‍ർ മുംബൈയ്ക്ക് വേണ്ടി തിളങ്ങി.

ടോസ് നേടിയ മുംബൈ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അതിവേഗം സ്കോർ ചെയ്താണ് മുംബൈയുടെ ബാറ്റർമാർ തുടക്കമിട്ടത്. ഓപ്പണർ ഓം ബാംഗർ 15ഉം ആയുഷ് ഷിൻഡെ എട്ടും റൺസെടുത്ത് പുറത്തായി. എന്നാൽ ആയുഷ് ഷെട്ടി, ഹർഷ് ഷൈലേഷ് എന്നിവർ ചേർന്നുള്ള 95 റൺസിൻ്റെ കൂട്ടുകെട്ട് മുംബൈ ഇന്നിങ്സിന് കരുത്ത് പകർന്നു. ആയുഷ് ഷെട്ടി 81ഉം ഹർഷ് ഷൈലേഷ് 54ഉം റൺസെടുത്തു.

തുടർന്നെത്തിയവരിൽ അർജുൻ ഗദോയയും കാർത്തിക് കുമാറും മാത്രമാണ് തിളങ്ങിയത്. ഇരുവരും ചേർന്ന് 72 റൺസ് കൂട്ടിച്ചേർത്തു. അർജുൻ 73ഉം കാർത്തിക് 45ഉം റൺസെടുത്തു.

ഏഴ് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് റെയ്ഹാൻ്റെ തകർപ്പൻ ബൗളിങ്ങാണ് മുംബൈ സ്കോർ 312ൽ ഒതുക്കിയത്. 17 ഓവറിൽ 53 റൺസ് മാത്രം വിട്ടു കൊടുത്താണ് റെയ്ഹാൻ ഏഴ് വിക്കറ്റുകൾ വീഴ്ത്തിയത്.

Mumbai bowled out for 312 in the Vijay Merchant Trophy. Kerala’s bright spark of the day. Muhammad Rayhan’s sensational 7 wicket haul.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മിന്നും ജയത്തോടെ യുഡിഎഫ്, കേരളമാകെ തരം​ഗം; കാവിയണിഞ്ഞ് തിരുവനന്തപുരം കോര്‍പ്പറേഷന്‍

'തലസ്ഥാനത്ത് രാഷ്ട്രീയ ചിത്രം മാറുന്നതിന്റെ സൂചന'; ബിജെപിയെ അഭിനന്ദിച്ച് ശശി തരൂർ

കുസാറ്റ്: റിസർച്ച് ഫെലോയുടെ ഒഴിവിലേക്ക് അഭിമുഖം

'സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം'; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്‍

കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

SCROLL FOR NEXT