ഷായ് ഹോപും ഷിമ്രോൺ ഹെറ്റ്മെയറും T20 World Cup ap
Sports

കിരീബിയന്‍ സംഘം സൂപ്പര്‍ 8ല്‍; നേപ്പാള്‍ ഔട്ട്!

ടി20 ലോകകപ്പില്‍ നേപ്പാളിനെ തകര്‍ത്ത് സൂപ്പർ 8 ഉറപ്പിക്കുന്ന ആദ്യ ടീമായി വെസ്റ്റ് ഇന്‍ഡീസ്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍. മൂന്നാം പോരാട്ടത്തില്‍ അവര്‍ നേപ്പാളിനെ നിലംപരിശാക്കിയാണ് അടുത്ത ഘട്ടത്തില്‍ സീറ്റ് ബുക്ക് ചെയ്തത്. തുടരെ മൂന്ന് ജയങ്ങളുമായാണ് കരീബിയന്‍ സംഘത്തിന്റെ കുതിപ്പ്. ഈ ലോകകപ്പിൽ സൂപ്പർ 8 ഉറപ്പിക്കുന്ന ആദ്യ ടീമായി കരീബിയൻ സംഘം മാറി. തുടരെ മൂന്നാം മത്സരവും തോറ്റ നേപ്പാള്‍ ടി20 ലോകകപ്പില്‍ നിന്നു പുറത്തായി.

9 വിക്കറ്റിന്റെ ആധികാരിക വിജയമാണ് വിന്‍ഡീസ് വാംഖഡെയില്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത നേപ്പാള്‍ നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് സ്വന്തമാക്കിയത്. വിന്‍ഡീസ് 15.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 134 റണ്‍സ് അടിച്ചെടുത്തു.

ക്യാപ്റ്റന്‍ ഷായ് ഹോപിന്റെ അര്‍ധ സെഞ്ച്വറിയും ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, ബ്രണ്ടന്‍ കിങ് എന്നിവരുടെ നിര്‍ണായക സംഭാവനകളും വിന്‍ഡീസ് ജയം അനായാസമാക്കി. ഷായ് ഹോപ് 44 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 61 റണ്‍സുമായി പുറത്താകാതെ നിന്നു.

ഹെറ്റ്‌മെയര്‍ 32 പന്തില്‍ 4 ഫോറും 2 സിക്‌സും സഹിതം 46 റണ്‍സുമായി ക്യാപ്റ്റനെ പിന്തുണച്ച് ക്രീസില്‍ തുടര്‍ന്നു. ഓപ്പണര്‍ ബ്രണ്ടന്‍ കിങിന്റെ വിക്കറ്റ് മാത്രമാണ് വിന്‍ഡീസിനു നഷ്ടമായത്. കിങ് 17 പന്തില്‍ 4 ഫോറുകള്‍ സഹിതം 22 റണ്‍സ് അടിച്ചെടുത്തു മടങ്ങി.

നേരത്തെ മുന്‍ വിന്‍ഡീസ് ക്യാപ്റ്റന്‍ ജാസന്‍ ഹോള്‍ഡറുടെ മിന്നും ബൗളിങാണ് നേപ്പാളിനെ കുരുക്കിയത്. താരം 4 ഓവറില്‍ 27 റണ്‍സ് മാത്രം വിട്ടുകൊടുത്ത് 4 വിക്കറ്റുകള്‍ വീഴ്ത്തി. മാത്യു ഫോര്‍ഡ് 4 ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വഴങ്ങി 1 വിക്കറ്റ് സ്വന്തമാക്കി. അകീല്‍ ഹുസൈന്‍, ഷമര്‍ ജോസഫ്, റോസ്റ്റന്‍ ചെയ്‌സ് എന്നിവരും ഓരോ വിക്കറ്റെടുത്തു.

നേപ്പാള്‍ നിരയില്‍ 47 പന്തില്‍ 58 റണ്‍സെടുത്ത ദീപേന്ദ്ര സിങ് അയ്‌രെ ടോപ് സ്‌കോററായി. താരം 3 വീതം സിക്‌സും ഫോറും തൂക്കി. വാലറ്റത്ത് 15 പന്തില്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നു പൊരുതിയ സോംപല്‍ കാമിയാണ് സ്‌കോര്‍ 133ലേക്ക് എത്തിച്ചത്.

nepal vs west indies: A ruthless performance from the West Indies sees them become the first team to make it to the Super 8 stages of the T20 World Cup

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിനീഷ് കോടിയേരിയുടെ പാർട്ടി അംഗത്വം പുതുക്കാതെ സിപിഎം; നിരസിച്ചത് നാല് തവണ

പോത്ത് തന്നെ എന്ന് ഉറപ്പിക്കാം; മായം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പൊട്ടിക്കരഞ്ഞു... കിരീടത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അല്‍ നസര്‍

കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ബെന്നി ബഹനാന് മുൻതൂക്കം; കോൺഗ്രസിൽ പുനഃസംഘടന ചർച്ചകൾ സജീവം

500 ലധികം എക്സ്ട്രാ ലേറ്റ് നൈറ്റ് ഷോകൾ, സ്വന്തം റെക്കോർഡ് തന്നെ വീണ്ടും തിരുത്തി മോഹൻലാൽ; 'ദൃശ്യം 3' ആദ്യ ​ദിനം എത്ര നേടി ?

SCROLL FOR NEXT