വീഡിയോ ദൃശ്യം 
Sports

പുതിയ റണ്‍അപ്പ്, അമ്പയറുടെ കാഴ്ച മറച്ച് 'ഫോളോ ത്രൂ'; നിതിന്‍ മേനോനുമായി തര്‍ക്കിച്ച് ആര്‍ അശ്വിന്‍

ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം അമ്പയര്‍ നിതീന്‍ മേനോനുമായി തര്‍ക്കിച്ച് ആര്‍ അശ്വിന്‍

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ന്യൂസിലാന്‍ഡിന് എതിരായ കാണ്‍പൂര്‍ ടെസ്റ്റിന്റെ മൂന്നാം ദിനം അമ്പയര്‍ നിതീന്‍ മേനോനുമായി തര്‍ക്കിച്ച് ആര്‍ അശ്വിന്‍. അശ്വിന്റെ പുതിയ ബൗളിങ് റണ്‍ അപ്പില്‍ ഫോളോ ത്രൂ അമ്പയറുടെ കാഴ്ച മറക്കുന്നതോടെ നിതിന്‍ മേനോന്‍ ഇടപെടുകയായിരുന്നു. 

അശ്വിന്റെ ഓവറില്‍ പലവട്ടം നിതിന്‍ മേനോന്‍ ഇന്ത്യന്‍ സ്പിന്നറുമായി സംസാരിച്ചു. എന്നാല്‍ ആ ഫോളോ ത്രൂയില്‍ മാറ്റം വരുത്താന്‍ അശ്വിന്‍ തയ്യാറായില്ല. രഹാനെയോടും അമ്പയര്‍ ഇക്കാര്യം പറഞ്ഞെങ്കിലും അശ്വിന്‍ പിന്മാറിയില്ല. ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് മാച്ച് റഫറി ജവഗല്‍ ശ്രീനാഥുമായി സംസാരിക്കുന്നതും കാണാമായിരുന്നു. 

പിച്ചിലെ ഡെയ്ഞ്ചല്‍ ഏരിയയില്‍ അല്ല അശ്വിന്റെ ഫോളോ ത്രൂ വരുന്നത്. എന്നാല്‍ അവിടെ അമ്പയറുടെ കാഴ്ച മറക്കുന്നുണ്ട്. നിയമം അനുസരിച്ചാണ് അവിടെ താന്‍ പന്തെറിയുന്നത് എന്ന നിലപാടില്‍ ഊന്നിയാണ് അശ്വിന്‍ അവിടെ അമ്പയറോട് സംസാരിച്ചത്. 

അമ്പയറുടെ ശ്രദ്ധ കളയുന്നത് ശരിയല്ലെന്നാണ് ഇവിടെ ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര പ്രതികരിച്ചത്. ഡിആര്‍എസ് ഉണ്ടെങ്കിലും അമ്പയറുടെ വിധിക്ക് പ്രാധാന്യം ഉണ്ടെന്ന് ആകാശ് ചോപ്ര ചൂണ്ടിക്കാണിക്കുന്നു. ഡെയ്ഞ്ചര്‍ ഏരിയയില്‍ കൂടി അശ്വിന്‍ എത്താത്തതിനാല്‍ അമ്പയര്‍ക്ക് താക്കീത് നല്‍കാന്‍ കഴിയില്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ഡബ്ല്യുവി രാമന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം

16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ സ്വപ്‌നവീട്; കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തെ കാണാന്‍ മമ്മൂട്ടിയെത്തി