Pakistan Beat Sri Lanka by Five Runs but Miss T20 World Cup Semifinal Spot on Net Run Rate @icc
Sports

ശ്രീലങ്കയ്ക്കെതിരെ 'ദയനീയ' വിജയം; സെമി കാണാതെ പാകിസ്ഥാൻ പുറത്ത്

റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് പാക് ടീമിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കാൻ കാരണം.

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ടി20 ലോകകപ്പ് ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ശ്രീലങ്കയെ അഞ്ച് റൺസിന് പരാജയപ്പെടുത്തി പാകിസ്ഥാൻ. മത്സരത്തിലുള് വിജയിച്ചെങ്കിലും പാകിസ്ഥാന് സെമി ഉറപ്പിക്കാൻ കഴിഞ്ഞില്ല.

ശ്രീലങ്കയ്‌ക്കെതിരെ പാകിസ്ഥാന്‍ 64 റണ്‍സിനു വിജയിച്ചാല്‍ സെമിയിലെത്താൻ കഴിഞ്ഞേനെ. എന്നാൽ മത്സരഫലം പാകിസ്ഥാന് തിരിച്ചടി ആയി. റൺറേറ്റിൽ ന്യൂസിലൻഡിനെ മറികടക്കാനാവാത്തതാണ് പാക് ടീമിന്റെ സെമി പ്രതീക്ഷകൾ അവസാനിക്കാൻ കാരണം.

ടോസ് നേടിയ ശ്രീലങ്ക ബൗളിങ് തെരഞ്ഞെടുക്കുക ആയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. ഓപ്പണിങ് വിക്കറ്റിൽ ഫഖർ സമാനും സഹിബ്‌സാദ ഫർഹാനും ചേർന്ന് 176 റൺസ് കൂട്ടുകെട്ടാണ് ടീമിന് നൽകിയത്.

സഹിബ്‌സാദ ഫർഹാൻ 60 പന്തിൽ 100 റൺസും ഫഖർ സമാന് 42 പന്തിൽ 84 റൺസും നേടി. ഇരുവരും പുറത്തായതോടെ പിന്നീട് ക്രീസിലെത്തിയ ആർക്കും രണ്ടക്കം കടക്കാൻ കഴിഞ്ഞില്ല.വെറും 34 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ 6 വിക്കറ്റുകൾ കൂടിയാണ് പാകിസ്ഥാൻ വലിച്ചെറിഞ്ഞത്. ശ്രീലങ്കയ്ക്കായി ദില്‍ഷന്‍ മധുഷങ്ക മൂന്നും ദസുന്‍ ഷനക രണ്ടും വിക്കറ്റുകൾ വീഴ്ത്തി.

213 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കയ്ക്കായി പവൻ രത്‌നായകെ,ക്യാപ്റ്റൻ ദസുന്‍ ഷനക എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. പവൻ 37 പന്തിൽ 58 റൺസും ദസുന്‍ ഷനക 31 പന്തിൽ 76 റൺസും നേടി. എന്നാൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ ഇവർക്ക് കഴിഞ്ഞില്ല. പാകിസ്ഥാന് വേണ്ടി അബ്രാർ അഹമ്മദ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Pakistan Beat Sri Lanka by Five Runs but Miss T20 World Cup Semifinal Spot on Net Run Rate.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്; 'പ്രതികള്‍ പൊലീസുകാര്‍, ശിക്ഷ അനിവാര്യം'; വെറുതെ വിട്ടതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍

'ശ്രീകൃഷ്ണന് മുന്നില്‍ മന്തി'; വിഷു ആശംസ പോസ്റ്റര്‍ വിവാദത്തില്‍ ചേര്‍ത്തലയിലെ ഹോട്ടല്‍ ഉടമ അറസ്റ്റില്‍

74,000 രൂപ മുതൽ 1,17,500 രൂപ വരെ ശമ്പളം, പവർഗ്രിഡ് കോർപ്പറേഷനിൽ 660 നോൺ എക്സിക്യൂട്ടീവ് തസ്തികകളിൽ നിയമനം; ഐടിഐ,ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് ഏപ്രിൽ 20 മുതൽ അപേക്ഷിക്കാം

വയനാട് പുനരധിവാസം: സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച തുകയുടെ കണക്ക് പുറത്ത്

ബിജെപി സ്ത്രീകളെ 'മനുഷ്യ കവച'മായി ഉപയോഗിക്കുന്നു; ബില്ലിനെതിരെ ആഞ്ഞടിച്ച് കനിമൊഴി

SCROLL FOR NEXT