ഫോട്ടോ: ട്വിറ്റർ 
Sports

നമീബിയയുടെ ഡ്രസ്സിങ് റൂമിലെത്തി പാകിസ്ഥാന്‍ കളിക്കാര്‍; കയ്യടിച്ച് ക്രിക്കറ്റ് ലോകം 

സെമി ഫൈനല്‍ ഉറപ്പിച്ച ജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിന്റെ കളിക്കളത്തിന് പുറത്തെ നല്ല മനസിന് കയ്യടിച്ച് ആരാധകര്‍

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: സെമി ഫൈനല്‍ ഉറപ്പിച്ച ജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടീമിന്റെ കളിക്കളത്തിന് പുറത്തെ നല്ല മനസിന് കയ്യടിച്ച് ആരാധകര്‍. മത്സരത്തിന് ശേഷം നമീബിയന്‍ ടീമിന്റെ ഡ്രസ്സിങ് റൂമിലേക്ക് പാകിസ്ഥാന്‍ ടീം അംഗങ്ങള്‍ എത്തി. 

ഷഹീന്‍ അഫ്രീദി, മുഹമ്മദ് ഹഫീസ്, ഹസന്‍ അലി, ഫഖര്‍ സമന്‍, ശദബ് ഖാന്‍ എന്നിവരാണ് നമീബിയന്‍ കളിക്കാരുടെ അടുത്തേക്ക് വന്നത്. നമീബിയ മികച്ച കളിയാണ് പുറത്തെടുത്തത് എന്ന് പാക് താരങ്ങള്‍ പറഞ്ഞു. ട്വന്റി20 ലോകകപ്പിലേക്ക് ആദ്യമായാണ് നമീബിയ യോഗ്യത നേടിയത്. സൂപ്പര്‍ 12ല്‍ സ്‌കോട്ട്‌ലാന്‍ഡിന് എതിരെ നമീബിയ ജയം നേടുകയും ചെയ്തു. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആണ് ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. 

നമീബിയക്കെതിരെ 45 റണ്‍സിന്റെ ജയമാണ് പാകിസ്ഥാന്‍ നേടിയത് ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ മെല്ലെ തുടങ്ങുകയും പിന്നാലെ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കുകയും ചെയ്തു. നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 189 റണ്‍സ് ആണ് പാകിസ്ഥാന്‍ കണ്ടെത്തിയത്. 

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മുഹമ്മദ് റിസ്വാന്‍ 50 പന്തില്‍ നിന്ന് 79 റണ്‍സ് നേടി. ബാബര്‍ അസം 49 പന്തില്‍ നിന്ന് 70 റണ്‍സും. ചെയ്‌സ് ചെയ്ത് ഇറങ്ങിയ നമീബിയക്ക് അഞ്ച് വിക്കര്‌റ് നഷ്ടത്തില്‍ നിശ്ചിത ഓവറില്‍ കണ്ടെത്താന്‍ കഴിഞ്ഞത് 144 റണ്‍സ് മാത്രം. സൂപ്പര്‍ 12ലെ പാകിസ്ഥാന്റെ അവസാന മത്സരം സ്‌കോട്ട്‌ലാന്‍ഡുമായിട്ടാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT