PCB Chief Mohsin Naqvi Claims PSL Will Become World’s No.1 League Despite Huge Gap with IPL FILE
Sports

'പിഎസ്എൽ ഒന്നാമത് എത്തും' എന്ന് പിസിബി ചെയർമാൻ, ഐപിഎല്ലിനെ മറികടക്കാൻ ആകില്ലെന്ന് വിദഗ്ധർ

ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് മൂല്യം മാത്രം ഏകദേശം 6 ബില്യൺ ഡോളറാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോർ: പിഎസ്എൽ ലോകത്തെ 'നമ്പർ വൺ' ക്രിക്കറ്റ് ലീഗായി മാറ്റുമെന്ന അവകാശ വാദവുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ മുഹ്‌സിന്‍ നഖ്‌വി. വരും വർഷങ്ങളിൽ വലിയ മാറ്റം ലീഗിൽ സംഭവിക്കും. പിഎസ്എൽ ഇപ്പോൾ തന്നെ നിക്ഷേപം നടത്താനുള്ള ഏറ്റവും മികച്ച വിപണിയായി മാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലാഹോറിൽ മുഹ്‌സിന്‍ നഖ്‌വിയുടെ അധ്യക്ഷതയിൽ ചേർന്ന ബോർഡ് ഓഫ് ഗവർണേഴ്സ് യോഗത്തിലായിരുന്നു ഈ പരാമർശം.

“പാകിസ്ഥാൻ സൂപ്പർ ലീഗ് ഇപ്പോൾ നിക്ഷേപകർക്ക് ഏറ്റവും അനുയോജ്യമായ മാർക്കറ്റായി മാറിയിട്ടുണ്ട്. വളരെ വേഗത്തിൽ പി എസ് എൽ ലോകത്തിലെ ഒന്നാം നമ്പർ ലീഗായി ഉയരും. നിക്ഷേപകരുടെ ശക്തമായ താല്പര്യം ലീഗിന്റെ അതിവേഗ വളർച്ചയുടെ തെളിവാണെന്നും'' അദ്ദേഹം പറഞ്ഞു.

ലീഗിന്റെ വിപുലീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണ്. ഒപ്പം ബോർഡിന്റെ സാമ്പത്തിക ഭദ്രതയും വ്യക്തമാക്കുന്ന 2024- 2024-25 വർഷത്തെ ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോർട്ടുകൾക്ക് പിസിബി അംഗീകാരം നൽകിയാതായി അദ്ദേഹം പറഞ്ഞു.

എന്നാൽ, ഇന്ത്യൻ പ്രീമീയർ ലീഗിനെ മറികടക്കാൻ പിഎസ്എല്ലിന് കഴിയില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഐപിഎല്ലിന്റെ മീഡിയ റൈറ്റ്സ് മൂല്യം മാത്രം ഏകദേശം 6 ബില്യൺ ഡോളറാണ്. എന്നാൽ പിഎസ്എല്ലിന്റേത് ഏകദേശം 93 മില്യൺ ഡോളർ മാത്രമാണ്.

വാർഷിക വരുമാനത്തിലും വലിയ വ്യത്യാസമാണ് ഉള്ളത്. ഐപിഎൽ വർഷം തോറും 1 ബില്യൺ ഡോളറിലധികം വരുമാനം ഉണ്ടാക്കുമ്പോൾ പിഎസ്എൽ ഏകദേശം 60 മില്യൺ ഡോളറാണ് സമ്പാദിക്കുന്നത്. ഈ കണക്കുകൾ മറികടക്കാൻ പിഎസ്എല്ലിന് ഉടനൊന്നും സാധിക്കില്ലെന്നാണ് സാമ്പത്തിക വിദഗ്ധരുടെയും അഭിപ്രായം.

PCB Chief Mohsin Naqvi Claims PSL Will Become World’s No.1 League Despite Huge Gap with IPL.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരള ഗ്രാമത്തിന് ആത്മീയ കാവലായി ബലൂചിസ്‌താൻ ദമ്പതികൾ; വയനാടൻ മണ്ണിൽ അലിഞ്ഞുചേർന്ന ഒരു പുണ്യചരിത്രം

'ലൂസിഫർ പോലെ നേരത്തെ പ്ലാൻ ചെയ്ത് വച്ചിരിക്കുന്ന ഒന്നല്ല ദൃശ്യം; അത് ഓർ​ഗാനിക് ആയി സംഭവിക്കുന്ന ഫ്രാഞ്ചൈസിയാണ്'

ചെന്നൈ സൂപ്പർ കിങ്സ് താരങ്ങൾക്കെല്ലാം കടുത്ത ശിക്ഷ; വമ്പൻ തോൽവിക്ക് പിന്നാലെ അടുത്ത അടി

മണ്‍ചട്ടി പൂപ്പല്‍ പിടിക്കാതെ തടയാം ; ഇത് പരീക്ഷിക്കാം

പോത്ത് തന്നെ എന്ന് ഉറപ്പിക്കാം; മായം അറിയാന്‍ ഡിഎന്‍എ ടെസ്റ്റ്

SCROLL FOR NEXT