പാകിസ്ഥാന്‍ താരങ്ങള്‍ -PCB ANI
Sports

അംപയറുടെ തീരുമാനം അന്തിമം; ചെലവ് ചുരുക്കാന്‍ ടി20യില്‍ ഡിആര്‍എസ് ഒഴിവാക്കി പിസിബി

ഡിആര്‍എസ് ഒഴിവാക്കിയതോടെ പരമ്പരയില്‍ അംപയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും

സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഡിആര്‍എസ് സംവിധാനം ഒഴിവാക്കാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ(PCB) തീരുമാനം. വന്‍ ചെലവ് ചൂണ്ടിക്കാട്ടിയാണ് അംപയറുടെ തീരുമാനം ചോദ്യം ചെയ്യുന്നതിനുള്ള 'ഡിആര്‍എസ് സംവിധാനം' ഒഴിവാക്കാന്‍ പിസിബി തീരുമാനിച്ചത്.

ഡിആര്‍എസ് ഒഴിവാക്കിയതോടെ പരമ്പരയില്‍ അംപയര്‍ എടുക്കുന്ന തീരുമാനങ്ങള്‍ അന്തിമമായിരിക്കും. മൂന്ന് മത്സരങ്ങളാണ് ടി20 പരമ്പരയിലുള്ളത്. യുഎഇക്കെതിരായ പരമ്പരയില്‍ 2-1ന്റെ നാണംകെട്ട തോല്‍വി വഴങ്ങിയ ശേഷമാണ് ബംഗ്ലദേശ് ടീം ലഹോറിലെത്തിയത്. ഇന്ത്യ പാക്ക് സംഘര്‍ഷത്തിനു ശേഷം പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ പരമ്പരയാണിത്. സുരക്ഷാ ഭീഷണികളില്ലാതെ മത്സരങ്ങള്‍ പൂര്‍ത്തിയാക്കുകയെന്ന വെല്ലുവിളിയാണ് പാക് ക്രിക്കറ്റ് ബോര്‍ഡിനു മുന്നിലുള്ളത്.

ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് സര്‍ക്കാരില്‍ നിന്ന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ടീം പാകിസ്ഥാനില്‍ പോയി പരമ്പര കളിക്കുന്നത്. ആദ്യം അഞ്ച് ടി20 മത്സരങ്ങള്‍ കളിക്കാനാണ് നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മത്സരങ്ങളുടെ എണ്ണം മൂന്നായി ചുരുക്കുകയായിരുന്നു. എല്ലാ മത്സരങ്ങളും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വെച്ചാണ് നടക്കുക. മേയ് 28, 30, ജൂണ്‍ 1 തീയ്യതികളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.

ആ ചുംബനങ്ങള്‍ ഏറ്റെടുത്ത് ആരാധകരും; കോഹ്‌ലി - അനുഷ്‌ക വിഡിയോ വൈറല്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

SCROLL FOR NEXT