Bhuvneshwar Kumar x
Sports

4 കളി, 180 റണ്‍സ്, 1 വിക്കറ്റ്! 'ഭുവനേശ്വറിനെ കളിപ്പിച്ചത് തെറ്റ്'

നിരാശപ്പെടുത്തി വെറ്ററന്‍ പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

4 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്തിയ വെറ്ററന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പ്രതീക്ഷിച്ച ഇംപാക്ട് ഉണ്ടാക്കാന്‍ സാധിച്ചില്ല. ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചില്‍ നാല് മത്സരങ്ങളും കളിച്ച ഭുവനേശ്വര്‍ കുമാര്‍ 180 റണ്‍സാണ് വിട്ടുകൊടുത്തത്. ഒരേയൊരു വിക്കറ്റ് മാത്രമാണ് താരത്തിനു വീഴ്ത്താനായത്.

ഇപ്പോഴിതാ ഭുവനേശ്വറിനെ ടീമില്‍ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാരുടെ തീരുമാനം തെറ്റായിരുന്നു എന്നു തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഭുവനേശ്വര്‍ വന്നതോടെ യുവ പേസര്‍മാര്‍ക്ക് അവസരം നഷ്ടമാകുകയാണ് ഫലത്തില്‍ ഉണ്ടായതെന്നും പഠാന്‍ പറയുന്നു.

'എന്റെ അഭിപ്രായത്തില്‍ സെലക്ടര്‍മാര്‍ക്ക് തെറ്റുപറ്റിയിട്ടുണ്ട്. ന്യൂസിലന്‍ഡിനെതിരായ പരമ്പരയില്‍ ഭുവനേശ്വര്‍ കുമാറിനെ കളിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നു. ഭുവനേശ്വര്‍ മികച്ച ബൗളറും സീനിയര്‍ താരവുമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ അടുത്ത ടി20 ലോകകപ്പ് അടുത്തെങ്ങുമില്ലാത്ത ഒരു സമയത്ത് അദ്ദേഹത്തെ കളിപ്പിച്ചത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്. അടുത്തു നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനാണ് അദ്ദേഹത്തെ ഒരുക്കുന്നതെങ്കില്‍ അതില്‍ അര്‍ഥമുണ്ടായിരുന്നു.'

'ഭുവനേശ്വര്‍ ടീമിലേക്ക് വന്നതോടെ യുവ പേസര്‍മാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചസമ്പത്ത് നേടാനുള്ള സുവര്‍ണാവസരമാണ് നഷ്ടമായത്. മായങ്ക് യാദവ്, പ്രിന്‍സ് യാദവ് തുടങ്ങിയ താരങ്ങള്‍ക്ക് ന്യൂസിലന്‍ഡ് മണ്ണില്‍ കളിച്ച് പരിചയം നേടാനുള്ള അവസരമായിരുന്നു പരമ്പര.'

'ഭുവനേശ്വറിന്റെ മോശം ഫോം കണ്ടതുകൊണ്ടല്ല ഇതു പറയുന്നത്. ചില സമയങ്ങളില്‍ അദ്ദേഹത്തിനു ഭാഗ്യമില്ലാതെ പോകുന്നതാണ്. അദ്ദേഹത്തിന്റെ കഴിവിനെ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ല. പിഴവുകള്‍ക്ക് വലിയ വില നല്‍കേണ്ടി വരുന്ന ന്യൂസിലന്‍ഡ് പോലെയുള്ള മികച്ച പിച്ചുകളില്‍ യുവ ബൗളര്‍മാര്‍ക്ക് അവസരം നല്‍കി വളര്‍ത്തിയെടുക്കുകയാണ് വേണ്ടിയിരുന്നത്'- തന്റെ യുട്യൂബ് ചാനലിലൂടെ ഇര്‍ഫാന്‍ പഠാന്‍ വ്യക്തമാക്കി.

ആദ്യ ടി20യില്‍ ഭുവനേശ്വര്‍ 4 ഓവറില്‍ 49 റണ്‍സ് വഴങ്ങി. ഒരു വിക്കറ്റും വീഴ്ത്തിയില്ല. രണ്ടാം ടി20യില്‍ 4 ഓവറില്‍ 50 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മൂന്നാം ടി20യില്‍ 4 ഓവറില്‍ 40 റണ്‍സ് വഴങ്ങി. വിക്കറ്റില്ല. നാലാം ടി20യില്‍ ഭുവനേശ്വര്‍ പ്ലെയിങ് ഇലവനില്‍ കളിച്ചില്ല. അഞ്ചാം പോരില്‍ 4 ഓവറില്‍ 41 റണ്‍സ് വഴങ്ങി. വിക്കറ്റൊന്നും ഇല്ല.

Former India all-rounder Irfan Pathan has questioned the selectors' decision to bring Bhuvneshwar Kumar back into the T20I team, calling his inclusion in the recent series against New Zealand a mistake

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

' നേരെചൊവ്വേ തട്ടിപ്പും നടത്താൻ അറിയാത്തവർ'; കോണ്‍ഗ്രസിന്റെ എഐ ചിത്രത്തെ പരിഹസിച്ച് കിരണ്‍ റിജിജു

കാഞ്ഞിരപ്പള്ളിയിൽ ഏഴു വാഹനങ്ങള്‍ ഉള്‍പ്പെട്ട വാഹനാപകടം ആത്മഹത്യാശ്രമം; കാർ ഡ്രൈവർക്കെതിരെ നരഹത്യാശ്രമത്തിന് കേസ്

'കിച്ചു രക്ഷപ്പെട്ടു'; പരിഹാസ കമന്റിന് മറുപടിയുമായി നടി റോഷ്ന ആൻ റോയ്

കൊല്ലങ്കോട്-തൃശ്ശൂർ റെയിൽപ്പാത പദ്ധതി കേന്ദ്രം ഉപേക്ഷിച്ചു: യാത്രാ-ചരക്ക് സാധ്യതകൾ കുറവെന്ന് റെയിൽവേ മന്ത്രാലയം

കൂടുതല്‍ റേഞ്ചിന് സാധ്യത, മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ് യുവി വരുന്നു; ബിഇ 07 ചിത്രങ്ങള്‍ പുറത്ത്