വിജയ ​ഗോൾ നേടിയ ലിവർപൂളിന്റെ 16കാരൻ താരം ഹ്യൂ​ഗോ എൻ​ഗുമോഹ (Premier League) x
Sports

പത്ത് പേരായിട്ടും ന്യൂകാസില്‍ വിറപ്പിച്ചു; ലിവര്‍പൂളിനെ രക്ഷപ്പെടുത്തി, 16കാരൻ എന്‍ഗുമോഹ! (വിഡിയോ)

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ലിവര്‍പൂളിനു തുടരെ രണ്ടാം ജയം

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ത്രില്ലര്‍ പോരാട്ടം. ചാംപ്യന്‍മാരായ ലിവര്‍പൂളിനെ ന്യൂകാസില്‍ യുനൈറ്റഡ് സ്വന്തം തട്ടകത്തില്‍ വിറപ്പിച്ചു. അഞ്ച് ഗോള്‍ പിറന്ന പോരാട്ടത്തില്‍ 2-3നാണ് ലിവര്‍പൂളിന്റെ ജയം.

ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ആന്തണി ഗോര്‍ഡന്‍ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായതോടെ ന്യൂകാസില്‍ രണ്ടാം പകുതിയില്‍ പത്ത് പേരുമായാണ് കളിച്ചത്. രണ്ട് ഗോളിനു മുന്നില്‍ നിന്ന ലിവര്‍പൂളിനെ രണ്ടാം പകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ന്യൂകാസില്‍ സമനിലയില്‍ പിടിച്ചിരുന്നു. എന്നാല്‍ കളിയുടെ അവസാന ഘട്ടത്തിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്.

35ാം മിനിറ്റില്‍ ഗ്രാവന്‍ബെര്‍ഹാണ് ലിവര്‍പൂളിനു ലീഡ് സമ്മാനിച്ചത്. രണ്ടാം പകുതി തുടങ്ങിയതിനു പിന്നാലെ ഹ്യൂഗോ എകിറ്റികെ ലിവര്‍പൂളിനു ലീഡ് സമ്മാനിച്ചു.

57ാം മിനിറ്റില്‍ ബ്രുണോ ഗ്യുമാറെസ് ന്യൂകാസിലിന്റെ തിരിച്ചടിക്ക് തുടക്കമിട്ടു. 88ാം മിനിറ്റില്‍ വില്ല്യം ഒസുല ലിവര്‍പൂളിനെ ഞെട്ടിച്ച് ന്യൂകാസിലിനു സമനില സമ്മാനിച്ചു.

കളി 90 മിനിറ്റ് പിന്നിട്ട് ഇഞ്ച്വറി ടൈമില്‍ പോകവേ പകരക്കാരനായി എത്തിയ 16കാരനായ കൗമര വിസ്മയം റിയോ എന്‍ഗുമോഹ ലിവര്‍പൂളിന്റെ രക്ഷകനായി മാറി. താരം അവസാന ഘട്ടത്തില്‍ ടീമിനു ഗോള്‍ സമ്മാനിച്ചാണ് ജയം ഉറപ്പാക്കിയത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ തന്റെ അരങ്ങേറ്റ മത്സരമാണ് എൻ​ഗുമോഹ കളിച്ചത്.

തുടരെ രണ്ടാം വിജയത്തിലൂടെ ലിവര്‍പൂള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ആഴ്‌സണല്‍ ഒന്നാം സ്ഥാനത്തും ടോട്ടനം രണ്ടാമതും നില്‍ക്കുന്നു.

Premier League: Liverpool needed a 100th minute winner from 16-year-old Rio Ngumoha to beat Newcastle 3-2, after blowing a two-goal lead against 10 men, in a Premier League thriller on Monday. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT