ഗുവാഹത്തി: ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ഫീൽഡിങ് തെരഞ്ഞെടുത്തു. ഇതോടെ ചെന്നൈ സൂപ്പർ കിങ്‌സ് ആദ്യം ബാറ്റ് ചെയ്യും. ഗുവാഹത്തിയിലെ ബര്‍സാപാരാ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. മത്സരത്തിന് മുൻപ് ശക്തമായ മഴ പെയ്ത സാഹചര്യത്തിൽ 5 മിനിറ്റ് വൈകിയാണ് ടോസ് ഇട്ടത്.
ഇരു ടീമുകളും ഇതുവരെ 31 തവണയാണ് പരസ്പരം ഏറ്റുമുട്ടിയത്. അതിൽ രാജസ്ഥാൻ റോയൽസ് 15 തവണയും ചെന്നൈ സൂപ്പർ കിങ്‌സ് 16 തവണയും വിജയിച്ചു. ഇന്നത്തെ മത്സരത്തിലും ഇരു ടീമുകളുടെയും ശക്തമായ പോരാട്ടമാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഗുവാഹത്തിയിലെ പിച്ച് പുതുതായി തയ്യാറാക്കിയതാണ്. മഴ പെയ്തതിനാൽ പിച്ച് മൂടിയിട്ടിരിക്കുകയായിരുന്നു. ഇതോടെ മത്സരത്തിന്റെ തുടക്കത്തിൽ പിച്ചിൽ ഈർപ്പം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ബൗളർമാർക്ക് ചെറിയ ആനുകൂല്യം ലഭിച്ചേക്കാം എന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജസ്ഥാൻ ബൗൾ ചെയ്യാൻ തീരുമാനിച്ചത് എന്നാണ് സൂചന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates